ബാല്‍ക്കണിയിലേക്ക് സ്വാഗതം! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ഹാരി രാജകുമാരനെയും, ഭാര്യ മെഗാനെയും ക്ഷണിച്ച് രാജ്ഞി; വഴക്കുകള്‍ മറന്ന് സസെക്‌സ് ഡച്ചസുമാരെ 95-കാരി വിളിക്കുന്നത് കുടുംബത്തിന്റെ സ്‌നേഹത്തിലേക്ക്

ബാല്‍ക്കണിയിലേക്ക് സ്വാഗതം! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ഹാരി രാജകുമാരനെയും, ഭാര്യ മെഗാനെയും ക്ഷണിച്ച് രാജ്ഞി; വഴക്കുകള്‍ മറന്ന് സസെക്‌സ് ഡച്ചസുമാരെ 95-കാരി വിളിക്കുന്നത് കുടുംബത്തിന്റെ സ്‌നേഹത്തിലേക്ക്

രാജകുടുംബത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് താന്‍ തന്നെയാണെന്ന് രാജ്ഞി 95-ാം വയസ്സിലും സംശയരഹിതമായി തെളിയിച്ചിട്ടുണ്ട്. അതിന് ഏറ്റവും വലിയ തെളിവായിരുന്നു ലൈംഗിക പീഡന കേസില്‍ നിന്നും തലയൂരിയ ഇളയ മകനെ ഫിലിപ്പ് രാജകുമാരന് വേണ്ടിയുള്ള താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസിലേക്ക് വിളിച്ച്, തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ തന്നെ തീരുമാനങ്ങള്‍ തന്റേത് തന്നെയാണ് രാജ്ഞി തെളിയിച്ചിരുന്നു.


ഇപ്പോള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി രാജകുടുംബം ബാല്‍ക്കണിയില്‍ അണിനിരക്കുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ മെഗാന്‍ മാര്‍ക്കിളിനെയും, ഹാരി രാജകുമാരനെയും രാജ്ഞി ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. ക്ഷണം ലഭിച്ചതോടെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ ആര്‍എഎഫ് ഫ്‌ളൈപാസ്റ്റ് വീക്ഷിക്കാന്‍ മറ്റ് രാജകുടുംബാംഗങ്ങള്‍ക്കൊപ്പം സസെക്‌സ് ഡ്യൂക്കും, ഡച്ചസും അണിചേരുമെന്നാണ് പ്രതീക്ഷ.

രാജാധികാരത്തിലെത്തിയതിന്റെ 7 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന നാല് ദിവസത്തെ ചടങ്ങിലേക്കാണ് ദമ്പതികളെ രാജ്ഞി ക്ഷണിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്താലും ഔദ്യോഗിക റോളുകള്‍ ഇവര്‍ക്ക് നല്‍കില്ലെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജകുടുംബത്തോടൊപ്പം ചേരാന്‍ ഹാരിയും, മെഗാനും തയ്യാറായാല്‍ കുടുംബ ചടങ്ങുകളില്‍ ഇവര്‍ക്ക് സ്ഥാനം ലഭിക്കും. ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടലും, സെന്റ് പോള്‍സ് കത്തീഡ്രലിലെ താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസിലും സസെക്‌സ് ദമ്പതിമാര്‍ക്ക് പങ്കെടുക്കാം.

കുടുംബം ഒത്തുചേരണമെന്നത് രാജ്ഞിയുടെ ഏറ്റവും വലിയ അഭിലാഷമാണ്. സസെക്‌സുമാര്‍ ബാല്‍ക്കണിയില്‍ ഒപ്പമുണ്ടാകണമെന്നത് ഇതില്‍ പ്രധാനവുമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരം വിഷയത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
Other News in this category



4malayalees Recommends