ബ്രിട്ടന്റെ നെഞ്ചത്ത് കയറി ചാരപ്പണി നടത്തി ലോകത്തിലെ ശക്തിയേറിയ സൈബര്‍ ആയുധം; പെഗാസസ് ഉപയോഗിച്ച് ബോറിസ് ജോണ്‍സന്റെ കമ്പ്യൂട്ടര്‍ ശൃംഖല 'ഹാക്ക്' ചെയ്തു; ക്യാമറയും, സംഭാഷണങ്ങളും, സന്ദേശങ്ങളും എതിരാളികള്‍ കൈക്കലാക്കി?

ബ്രിട്ടന്റെ നെഞ്ചത്ത് കയറി ചാരപ്പണി നടത്തി ലോകത്തിലെ ശക്തിയേറിയ സൈബര്‍ ആയുധം; പെഗാസസ് ഉപയോഗിച്ച് ബോറിസ് ജോണ്‍സന്റെ കമ്പ്യൂട്ടര്‍ ശൃംഖല 'ഹാക്ക്' ചെയ്തു; ക്യാമറയും, സംഭാഷണങ്ങളും, സന്ദേശങ്ങളും എതിരാളികള്‍ കൈക്കലാക്കി?

ബോറിസ് ജോണ്‍സന്റെ കമ്പ്യൂട്ടര്‍ ശൃംഖലയെ ലക്ഷ്യംവെച്ച് ലോകത്തിലെ ഏറ്റവും ശക്തമായ സൈബര്‍ ആയുധം ഉപയോഗിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ഭരണസിരാകേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.


മിലിറ്ററി ഗ്രേഡ് ചാരസോഫ്റ്റ്‌വെയറായ പെഗാസസാണ് പ്രധാനമന്ത്രിയുടെ കമ്പ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്യാനായി ഉപയോഗിക്കപ്പെട്ടത്. ഇതുവഴി ഡിസൈസിലെ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും, സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും, കോളുകള്‍ ശ്രവിക്കാനും, സന്ദേശങ്ങള്‍ അയയ്ക്കാനും വരെ കഴിയും.

2020 ജൂലൈ 7നാണ് നം.10 ശൃംഖലയിലെ ഒരു ഡിവൈസില്‍ നിന്നും ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതെന്ന് സൈബര്‍ വിദഗ്ധര്‍ അവകാശപ്പെടുന്നു. ഫോറിന്‍ ഓഫീസിലും സമാനമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇവര്‍ പറയുന്നു. യുഎഇ, ഇന്ത്യ, സൈപ്രസ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ ഹാക്കര്‍മാരാണ് പിന്നിലെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.


ഡൗണിംഗ് സ്ട്രീറ്റില്‍ ബോറിസിന്റേത് ഉള്‍പ്പെടെയുള്ള ഡിവൈസുകള്‍ ടെസ്റ്റ് ചെയ്‌തെങ്കിലും ചാര സോഫ്റ്റ്‌വെയര്‍ ഏത് ഡിവൈസിലാണ് പ്രയോഗിക്കപ്പെട്ടതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ ഏതെല്ലാം വിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയതെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.

സൈബര്‍ അക്രമം നടന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ 'വായ് തുറന്ന്' പോയെന്നാണ് ടൊറന്റോ യൂണിവേഴ്‌സിറ്റി സിറ്റിസണ്‍ ലാബ് സെന്ററിലെ സീനിയര്‍ റിസേര്‍ച്ചര്‍ സ്‌കോട്ട് റെയില്‍ടണ്‍ വ്യക്തമാക്കുന്നത്. പെഗാസസ് ഉയര്‍ത്തുന്ന ഭീഷണിയെ യുകെ കുറച്ച് കണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Other News in this category



4malayalees Recommends