അവള്‍ ആദ്യ ചുവടുകള്‍ വെച്ചുതുടങ്ങി! ലിലിബെറ്റ് സ്വന്തം കാലില്‍ നടന്നുതുടങ്ങിയെന്ന് അഭിമാനപൂര്‍വ്വം വെളിപ്പെടുത്തി ഹാരി രാജകുമാരന്‍; ആര്‍ച്ചിക്ക് വളരുമ്പോള്‍ പൈലറ്റോ, ബഹിരാകാശ സഞ്ചാരിയോ ആകാന്‍ മോഹം; പ്രധാനം അതൊന്നുമല്ലെന്ന് മാതാപിതാക്കള്‍

അവള്‍ ആദ്യ ചുവടുകള്‍ വെച്ചുതുടങ്ങി! ലിലിബെറ്റ് സ്വന്തം കാലില്‍ നടന്നുതുടങ്ങിയെന്ന് അഭിമാനപൂര്‍വ്വം വെളിപ്പെടുത്തി ഹാരി രാജകുമാരന്‍; ആര്‍ച്ചിക്ക് വളരുമ്പോള്‍ പൈലറ്റോ, ബഹിരാകാശ സഞ്ചാരിയോ ആകാന്‍ മോഹം; പ്രധാനം അതൊന്നുമല്ലെന്ന് മാതാപിതാക്കള്‍

10 മാസം പ്രായമായ മകള്‍ ലിലിബെറ്റ് ആദ്യ ചുവടുകള്‍ വെച്ചുതുടങ്ങിയെന്ന് വെളിപ്പെടുത്തി ഹാരി രാജകുമാരന്‍. മൂത്ത ജ്യേഷ്ഠന്‍ ആര്‍ച്ചിയ്‌ക്കൊപ്പം നില്‍ക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞനുജത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ 37-കാരനായ സസെക്‌സ് ഡ്യൂക്ക് വെളിപ്പെടുത്തിയത്.


ഭാവിയില്‍ ഇന്‍വിക്ടസ് ഗെയിംസ് വേദിയിലേക്ക് കുട്ടികളുമായി എത്താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും ഹാരി വ്യക്തമാക്കി. അടുത്ത മാസം മൂന്ന് വയസ്സ് തികയുന്ന ആര്‍ച്ചിക്ക് തന്റെ പാത പിന്തുടര്‍ന്ന് ഹെലികോപ്ടര്‍ പൈലറ്റാകാനാണ് ആഗ്രഹമെന്നും രാജകുമാരന്‍ പറയുന്നു. ഹേഗിലെ ഇന്‍വിക്ടസ് ഗെയിംസില്‍ പങ്കെടുക്കുന്ന ഹാരി പപ്പയെന്ന നിലയില്‍ അഭിമാനിക്കുന്നതായും വ്യക്തമാക്കി.

ഇന്‍വിക്ടസ് ഗെയിംസ് വേദിയിലെ മത്സരങ്ങളുടെ വീഡിയോ കാണാന്‍ ആര്‍ച്ചി ഏറെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 'ചിലര്‍ക്ക് കാലുകളില്ലെന്നും, ചിലര്‍ക്ക് കാണാന്‍ കഴിയാത്ത മുറിവുകളുണ്ടെന്നും ഞാന്‍ പറഞ്ഞ് കൊടുത്തു. കുട്ടികളെ ഏറെ കാര്യങ്ങള്‍ മനസ്സിലാക്കും. അവന്റെ കണ്ണുകളുടെ പ്രതികരണം ഏറെ അതിശയിപ്പിക്കുന്നതാണ്', ഹാരി പറയുന്നു.

വലുതാകുമ്പോള്‍ എന്താകാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ ചില ദിവസം ബഹിരാകാശ സഞ്ചാരിയും, മറ്റ് ചിലപ്പോള്‍ പൈലറ്റുമാകണമെന്ന് പറയും. അപ്പോഴും വലുതാകുമ്പോള്‍ എന്തായി തീരുമെന്നതല്ല വിഷയമെന്ന് ഞാന്‍ അവനെ ഓര്‍മ്മിപ്പിക്കും. നിന്റെ വ്യക്തിത്വമാണ് ഏറ്റവും പ്രധാനം. അത്തരമൊരു വ്യക്തിത്വത്തോടെ കാണുന്നതാകും ഏറ്റവും കൂടുതല്‍ അഭിമാനം നല്‍കുന്ന കാര്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends