പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറ്റം നേടാന്‍ കഴിയാതെ റഷ്യ! റഷ്യന്‍ സേനയുടെ മുന്നേറ്റത്തെ തട്ടിത്തെറിപ്പിച്ച് ഉക്രെയിന്‍ സൈന്യം; ഡോണ്‍ബാസില്‍ ഷെല്ലിംഗ് വര്‍ദ്ധിക്കുമ്പോഴും തോറ്റോടാതെ ഉക്രെയിന്‍; പ്രതിരോധം സുശക്തമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറ്റം നേടാന്‍ കഴിയാതെ റഷ്യ! റഷ്യന്‍ സേനയുടെ മുന്നേറ്റത്തെ തട്ടിത്തെറിപ്പിച്ച് ഉക്രെയിന്‍ സൈന്യം; ഡോണ്‍ബാസില്‍ ഷെല്ലിംഗ് വര്‍ദ്ധിക്കുമ്പോഴും തോറ്റോടാതെ ഉക്രെയിന്‍; പ്രതിരോധം സുശക്തമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

റഷ്യയുടെ ഭാഗത്ത് നിന്ന് ഷെല്ലിംഗും, അക്രമണവും ശക്തമാകുമ്പോഴും ഡോണ്‍ബാസ് മേഖലയില്‍ നിരവധി മുന്നേറ്റശ്രമങ്ങള്‍ വിജയകരമായി തകര്‍ത്ത് ഉക്രെയിന്‍ സൈന്യം പിടിച്ചുനില്‍ക്കുന്നതായി ബ്രിട്ടീഷ് മിലിറ്ററി അപ്‌ഡേറ്റ്. ഈസ്റ്റേണ്‍ ഉക്രെയിനില്‍ മോസ്‌കോ അതിശക്തമായ അക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിടുന്നത്. 1200ലേറെ ലക്ഷ്യസ്ഥാനങ്ങളില്‍ റഷ്യയുടെ ഷെല്ലുകളും, മിസൈലുകളും പതിച്ചുകഴിഞ്ഞു.


യുദ്ധം നാടകീയമായ രംഗങ്ങളിലേക്ക് കടക്കുമ്പോഴും ഉക്രെയിന്‍ ശക്തമായ പ്രതിരോധം തുടരുകയാണ്. കീവിലെ സേനകള്‍ 300 മൈല്‍ നീളമുള്ള പ്രതിരോധ ഭിത്തിയില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ തകര്‍ത്ത് മുന്നേറാമെന്ന റഷ്യന്‍ പദ്ധതിയാണ് നീളുന്നത്. റഷ്യ ആഗ്രഹിച്ചത് പോലുള്ള വേഗത്തില്‍ ഇപ്പോഴും കാര്യങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു.

'ഡോണ്‍ബാസ് നിയന്ത്രണരേഖയില്‍ റഷ്യന്‍ ഷെല്ലിംഗും, അക്രമണവും തുടരുകയാണ്. റഷ്യന്‍ സൈന്യത്തിന്റെ പല മുന്നേറ്റ ശ്രമങ്ങളും ഉക്രെയിന്‍ തകര്‍ക്കുന്നുണ്ട്. പാരിസ്ഥിതികവും, ലോജിസ്റ്റിക്‌സ്, ടെക്‌നിക്കല്‍ വെല്ലുവിളികള്‍ മൂലം റഷ്യയുടെ മുന്നേറ്റം ബാധിക്കപ്പെടുന്നുണ്ട്. ഉക്രെയിന്‍ സായുധ സേനയുടെ ഉന്നതമായ പ്രതിരോധവും ഇതോടൊപ്പം തടയിടാന്‍ മുന്നിലുണ്ട്', ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മാരിയുപോളിലെ പ്രതിരോധത്തെ പുറംതള്ളാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. വിവേചനരഹിതമായ അക്രമങ്ങള്‍ പ്രദേശത്തെ സാധാരണക്കാരെ അപകടത്തിലാക്കി. ഇത് മൂലം ഇപ്പോഴും പ്രതീക്ഷിക്കുന്ന മുന്നേറ്റം വേഗത്തില്‍ നേടാന്‍ അവര്‍ പരാജയപ്പെടുകയാണ്, പ്രതിരോധ മന്ത്രാലയം പറയുന്നു.

അതേസമയം ആള്‍നാശം എത്രത്തോളം ഉയര്‍ന്നാലും വിജയം അവകാശപ്പെടാനുള്ള ലക്ഷ്യത്തോടെയാണ് പുടിന്‍ നീങ്ങുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് മന്ത്രിമാരോട് വ്യക്തമാക്കി. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ വിഷയത്തില്‍ മന്ത്രിമാര്‍ക്ക് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബ്രീഫിംഗ് നല്‍കി. ഡോണ്‍ബാസ് മേഖല കേന്ദ്രീകരിച്ചാണ് റഷ്യന്‍ അക്രമണം ഇപ്പോള്‍ പുരോഗമിക്കുന്നത്, ഇത് മാസങ്ങള്‍ നീണ്ടേക്കാമെന്നാണ് ആശങ്ക.
Other News in this category



4malayalees Recommends