മഹാമാരിയുടെ 'ഞെട്ടലില്‍' നിന്നും എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടിനെ രക്ഷിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശ നഴ്‌സുമാര്‍; ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും 191 നഴ്‌സുമാരെ ജോലിക്കെടുത്തു; 203 നഴ്‌സുമാരെ കൂടി സ്വീകരിക്കാന്‍ സ്‌കോട്ട്‌ലണ്ട്

മഹാമാരിയുടെ 'ഞെട്ടലില്‍' നിന്നും എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടിനെ രക്ഷിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശ നഴ്‌സുമാര്‍; ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും 191 നഴ്‌സുമാരെ ജോലിക്കെടുത്തു; 203 നഴ്‌സുമാരെ കൂടി സ്വീകരിക്കാന്‍ സ്‌കോട്ട്‌ലണ്ട്

ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 191 നഴ്‌സുമാരെ ജോലിക്ക് എത്തിച്ച് സ്‌കോട്ട്‌ലണ്ടിലെ ആശുപത്രികള്‍. എന്‍എച്ച്എസ് മുന്‍പൊരിക്കലും നേരിടാത്ത വെല്ലുവിളി അനുഭവിക്കുമ്പോള്‍ സഹായത്തിനായി നൂറുകണക്കിന് സപ്പോര്‍ട്ട് ജീവനക്കാരെയും നിയോഗിച്ചു.


203 നഴ്‌സുമാരെ കൂടി ജോലിക്കെടുക്കാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി കരാറില്‍ എത്തിയതായി ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് വ്യക്തമാക്കി. അക്യൂട്ട് ഹോസ്പിറ്റല്‍സ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് ടീമുകളില്‍ ആയിരത്തിലേറെ സപ്പോര്‍ട്ട് സ്റ്റാഫിനെയാണ് നിയോഗിക്കുന്നത്.

15 മില്ല്യണ്‍ ഫണ്ടിംഗ് നല്‍കിയാണ് കൂടുതല്‍ സപ്പോര്‍ട്ട് ജീവനക്കാരെ സ്‌കോട്ട്‌ലണ്ട് ഇറക്കുന്നത്. 4.5 മില്ല്യണ്‍ പൗണ്ട് ഇറക്കി ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് എംപ്ലോയ്‌മെന്റ് ഓഫറും നല്‍കുന്നു.ഏകദേശം 6600 നഴ്‌സിംഗ് വേക്കന്‍സികള്‍ ബാക്കിയുള്ളപ്പോഴാണ് ഗവണ്‍മെന്റ് ഈ വിധത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് വിമര്‍ശനമുണ്ട്.

ഇതിനിടെ കേരളത്തില്‍ നിന്നുമുള്ള ആറ് നഴ്‌സുമാര്‍ ഫോര്‍ത്ത് വാലി റോയല്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചു. എന്‍എച്ച്എസ് പ്രൊഫഷണല്‍സിനൊപ്പം ചേര്‍ന്നുള്ള സ്‌കോട്ടിഷ് ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് വഴിയാണ് വിദേശ നഴ്‌സുമാരെ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യിക്കുന്നത്.


പുതുതായി റിക്രൂട്ട് ചെയ്ത മലയാളി നഴ്‌സുമാരെ ഫോര്‍ത്ത് വാലി റോയല്‍ ഹോസ്പിറ്റലിലെ ഇന്ററിം ചീഫ് നഴ്‌സ് ലൂസി ബോയല്‍ സ്വാഗതം ചെയ്തു. 'പുതുതായി യോഗ്യത നേടുന്ന നഴ്‌സിംഗ് ജീവനക്കാരെ അടുത്ത വര്‍ഷങ്ങളില്‍ അധികമായി ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. സാധാരണ നിലയിലുള്ള റിക്രൂട്ട്‌മെന്റ് വഴികള്‍ക്ക് അപ്പുറത്തേക്ക് ഇതിനായി നീങ്ങേണ്ടി വരും. പുതിയ നഴ്‌സുമാരെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഇവര്‍ക്ക് വരുന്ന മാസങ്ങളില്‍ ഈ മേഖല സ്വന്തം വീടായി അനുഭവപ്പെടും', ലൂസി ബോയല്‍ മലയാളി നഴ്‌സുമാരെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.

Other News in this category



4malayalees Recommends