പ്രീതി പട്ടേലിന്റെ 'റുവാന്‍ഡ പ്ലാന്‍' പൊളിക്കാന്‍ ഹോം ഓഫീസ് ജീവനക്കാര്‍? അഭയാര്‍ത്ഥികളെ കപ്പല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പാളയത്തില്‍ പട; സദാചാരവിരുദ്ധമായ പദ്ധതിയ്‌ക്കെതിരെ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണി; വിമതനീക്കം നേരിട്ട് ഹോം സെക്രട്ടറി

പ്രീതി പട്ടേലിന്റെ 'റുവാന്‍ഡ പ്ലാന്‍' പൊളിക്കാന്‍ ഹോം ഓഫീസ് ജീവനക്കാര്‍? അഭയാര്‍ത്ഥികളെ കപ്പല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പാളയത്തില്‍ പട; സദാചാരവിരുദ്ധമായ പദ്ധതിയ്‌ക്കെതിരെ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണി; വിമതനീക്കം നേരിട്ട് ഹോം സെക്രട്ടറി

ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരെ റുവാന്‍ഡയിലേക്ക് കപ്പലില്‍ അയയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പാളയത്തില്‍ പട. റുവാന്‍ഡ അഭയാര്‍ത്ഥി കരാറിനെതിരെ സമരഭീഷണിയുമായി ഏതാനും ഹോം ഓഫീസ് ജീവനക്കാര്‍ രംഗത്ത് വന്നതോടെയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന് പദ്ധതിയ്‌ക്കെതിരെ എതിര്‍പ്പ് നേരിടേണ്ടി വരുന്നത്.


ഹോം ഓഫീസിലെ ചില ജീവനക്കാര്‍ക്ക് പദ്ധതി സദാചാര വിരുദ്ധമായാണ് തോന്നുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇവര്‍ സ്‌കീമിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുമെന്നും സൂചനയുണ്ട്. പ്രീതി പട്ടേലിന്റെ പദ്ധതിയ്‌ക്കെതിരെ ഏതാനും ഉദ്യോഗസ്ഥര്‍ ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞെന്ന് ആഭ്യന്തര ഓണ്‍ലൈന്‍ നോട്ടീസ്‌ബോര്‍ഡ് സ്ഥിരീകരിക്കുന്നു.

അഭയാര്‍ത്ഥി അപേക്ഷകള്‍ പരിഗണിക്കുന്ന കാലയളവില്‍ ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനാണ് പദ്ധതി. വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് റുവാന്‍ഡയില്‍ കഴിയാം. എന്നാല്‍ അപേക്ഷ പരാജയപ്പെടുന്നവരെ സ്വദേശത്തേക്ക് കയറ്റി അയയ്ക്കും. ചെറിയ ബോട്ടിലും, ലോറികളിലും കയറി അനധികൃതമായി യുകെയിലെത്തുന്ന സിംഗിള്‍ പുരുഷന്‍മാരെയാണ് പദ്ധതി പ്രധാനമായി ലക്ഷ്യംവെയ്ക്കുന്നത്.

അതേസമയം ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാനുള്ള പ്രീതി പട്ടേലിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഹോം ഓഫീസിലെ ചിലര്‍ ഈ കളി കളിക്കുന്നതെന്ന് ആരോപണമുണ്ട്. ഈ വര്‍ഷം ആദ്യം ബോര്‍ഡര്‍ ഫോഴ്‌സ് ജോലിക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ കുടിയേറ്റക്കാരുടെ ബോട്ടുകളെ ഫ്രാന്‍സിലേക്ക് തിരിച്ച് അയയ്ക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
Other News in this category



4malayalees Recommends