അമേരിക്ക വീട് പോലെ! ഈ അഭിപ്രായത്തിന് കനത്ത വില കൊടുത്ത് ഹാരി; രാജകുമാരനെ വട്ടമിട്ട് അക്രമിച്ച് മാധ്യമങ്ങളും, വിമര്‍ശകരും; 96-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജ്ഞിയെ സംരക്ഷിക്കുമെന്ന് പറഞ്ഞതിന് ഡ്യൂക്കിന് നേരെ വിമര്‍ശന പ്രവാഹം

അമേരിക്ക വീട് പോലെ! ഈ അഭിപ്രായത്തിന് കനത്ത വില കൊടുത്ത് ഹാരി; രാജകുമാരനെ വട്ടമിട്ട് അക്രമിച്ച് മാധ്യമങ്ങളും, വിമര്‍ശകരും; 96-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജ്ഞിയെ സംരക്ഷിക്കുമെന്ന് പറഞ്ഞതിന് ഡ്യൂക്കിന് നേരെ വിമര്‍ശന പ്രവാഹം

രാജ്ഞിയെ സംരക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഹാരി രാജകുമാരന് എതിരെ രൂക്ഷവിമര്‍ശനം. ടിവി അഭിമുഖത്തില്‍ ഹാരി പ്രകടിപ്പിച്ചത് കടുത്ത അഹങ്കാരമാണെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കൊട്ടാര ജീവനക്കാര്‍ ഡ്യൂക്കിന് എതിരെ രോഷത്തിലാണെന്നും രാജകീയ വിദഗ്ധര്‍. ഈ ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ചാള്‍സ് രാജകുമാരന്‍ വീണ്ടും ഇടയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


രാജ്ഞി തന്നോട് സംസാരിക്കുന്ന വിഷയങ്ങള്‍ മറ്റാരുമായും പങ്കുവെയ്ക്കാന്‍ കഴിയാത്ത വിഷയങ്ങളാണെന്ന് ഹാരി രാജകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്ക് ചുറ്റും ശരിയായ ആളുകളാണ് ഉള്ളതെന്ന് ഉറപ്പിക്കാന്‍ രാജ്ഞി ശ്രദ്ധിക്കുന്നുണ്ടെന്നും ഹാരി വ്യക്തമാക്കി. ഇതാണ് കൊട്ടാര ജീവനക്കാരെ ചൊടിപ്പിക്കുന്നത്.

Prince Harry and Meghan visit the sitting volleyball section of the fifth edition of the Invictus Games in The Hague on April 17

വിന്‍ഡ്‌സര്‍ കാസിലില്‍ എത്തിയ ഹാരിയും, മെഗാനും ചാള്‍സിനൊപ്പം 15 മിനിറ്റ് സംസാരിക്കുകയും, രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഇന്‍വിക്ടസ് ഗെയിംസ് വേദിയിലെത്തിയ സസെക്‌സ് ഡ്യൂക്കും, ഡച്ചസും താരങ്ങളായി തിളങ്ങുകയും ചെയ്തു. ഇതിനിടെ ഹാരി നല്‍കിയ അഭിമുഖമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

താനുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുന്നതൊന്നും അമേരിക്കന്‍ ടിവിക്ക് മുന്നില്‍ വിളമ്പരുതെന്ന ധാരണയിലാണ് ചാള്‍സ് രാജകുമാരന്‍ ഹാരിയെ കണ്ടതെന്നാണ് ഇപ്പോള്‍ ഡയാനയെ കുറിച്ചുള്ള പുസ്തകം എഴുതിയ റോബര്‍ട്ട് ജോബ്‌സണ്‍ പറയുന്നു. 96-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജ്ഞിക്ക് ഈ അവസ്ഥയ്ക്കല്ല അര്‍ഹതയുള്ളതെന്ന് ഹാരി പറഞ്ഞിരുന്നു.

രാജ്ഞിക്ക് അധിക സുരക്ഷ വേണമെന്ന ഹാരിയുടെ നിര്‍ദ്ദേശം ഡൗണിംഗ് സ്ട്രീറ്റ് തള്ളിയിട്ടുണ്ട്. നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് ബോറിസിന്റെ വക്താവ് പ്രതികരിച്ചു.
Other News in this category



4malayalees Recommends