ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയില്‍; ഒരുങ്ങുന്നത് ഒരു ബില്യണ്‍ പൗണ്ടിന്റെ കരാറുകള്‍ ; ഗുജറാത്തില്‍ വിമാനമിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വര്‍ണാഭമായ സ്വീകരണം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയില്‍; ഒരുങ്ങുന്നത് ഒരു ബില്യണ്‍ പൗണ്ടിന്റെ കരാറുകള്‍ ; ഗുജറാത്തില്‍ വിമാനമിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വര്‍ണാഭമായ സ്വീകരണം
രണ്ടുദിവസത്തെ സന്ദര്‍ശത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി. ഗുജറാത്തില്‍ വിമാനമിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വര്‍ണാഭമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവണര്‍ ആചാര്യ ദേവറത്തും അഹമ്മാബാദ് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ബോറിസ് ജോണ്‍സണെ സ്വീകരിച്ചു.

10 മണിയോടെ സബര്‍മതി ആശ്രമത്തിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ചയും നടത്തും. ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലയിലും വൈകീട്ട് അക്ഷര്‍ധാം ക്ഷേത്രത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തും.

Boris Johnson In India Live Updates: Meeting With Gautam Adani, JCB Plant  Visit Later

തുടര്‍ന്ന് ഡല്‍ഹിയിലെത്തുന്ന ബോറിസ് ജോണ്‍സണ്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധ മേഖലകളില്‍ ഊന്നിയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടത്തുക. ഇന്ത്യയും ബ്രിട്ടനുമായുള്ള സുപ്രധാന വ്യാപാരനയതന്ത്രവിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറും ഇന്ത്യ പസഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിച്ച് നീങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

അതേസമയം ജോണ്‍സന്റെ സന്ദര്‍ശനത്തിനിടെ യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടില്‍ ഒരു തരത്തിലുള്ള ഇടപെടല്‍ നടത്താനും ഉദ്യേശിക്കുന്നില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. റഷ്യയുമായുള്ള സഹകരണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ യുക്രെയിന്‍ അധിനിവേശത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നാണ് ബ്രിട്ടന്‍ അറിയിക്കുന്നത്.

ഇന്ത്യ പസഫിക്ക് മേഖലയില്‍ എല്ലാവിധത്തിലുള്ള ബലപ്രയോഗങ്ങളേയും ബ്രിട്ടണ്‍ ശക്തമായി എതിര്‍ക്കുന്നതായി ജോണ്‍സണ്‍ ഇന്ത്യയെ അറിയിക്കും. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക ബ്രിട്ടന്റെ പ്രധാന ലക്ഷ്യമാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റണമെന്ന പ്രധാനമന്ത്രി മോദിയുടെസ്‌നപ്നം യാഥാര്‍ഥ്യമാക്കാന്‍ ബ്രിട്ടന്‍ സഹായിക്കുന്ന നീക്കങ്ങളും സന്ദര്‍ശനത്തില്‍ ബ്രിട്ടന്‍ എടുക്കുമെന്നാണ് കരുതുന്നത്. നേരത്തെ ബോറിസ് ജോണ്‍സന്റെ ഇന്ത്യാസന്ദര്‍ശനം കൊവിഡ് വ്യാപനം കാരണം റദ്ദാക്കിയതായിരുന്നു.




Other News in this category



4malayalees Recommends