കുട്ടികളില്‍ ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ വകഭേദം ; ആദ്യം കണ്ടെത്തിയത് സ്‌കോട്‌ലന്‍ഡില്‍ ; യുകെയില്‍ ഇതുവരെ 114 കേസുകള്‍ ; പത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ രോഗ ബാധ ആശങ്കയാകുന്നു ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

കുട്ടികളില്‍ ഹെപ്പറ്റൈറ്റിസിന്റെ  ദുരൂഹമായ വകഭേദം ; ആദ്യം കണ്ടെത്തിയത് സ്‌കോട്‌ലന്‍ഡില്‍ ; യുകെയില്‍ ഇതുവരെ 114 കേസുകള്‍ ; പത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ രോഗ ബാധ ആശങ്കയാകുന്നു ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളില്‍ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യത്തെ അഞ്ച് കേസുകള്‍ മാര്‍ച്ച് 31ന് സ്‌കോട്ട്‌ലന്‍ഡിലാണ് കണ്ടെത്തിയതെന്ന് യു കെ ഏജന്‍സിയിലെ ക്ലിനിക്കല്‍ ആന്‍ഡ് എമേര്‍ജിങ് ഇന്‍ഫെക്ഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. മീര ചാന്ദ് പറഞ്ഞു. സാധാരണയായി ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ അജ്ഞാത ഹെപ്പറ്റൈറ്റിസ് കേസുകള്‍ കാണുമെന്നും അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ 114 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

സ്‌പെയിനില്‍ 13, ഇസ്രായേല്‍ 12, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലും രോ?ഗം സ്ഥിരികരിച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ മിക്ക കേസുകളിലും 10 വയസ്സിന് താഴെയുള്ളവരും അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്.


അതിസാരവും ഛര്‍ദ്ദിയുമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചില്‍, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ. മീര ചാന്ദ് അറിയിച്ചു.

ഈ രോഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്നും ബാഴ്‌സലോണയിലെ പാത്തോളജിസ്റ്റും യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവറിന്റെ ചെയര്‍മാനുമായ മരിയ ബുട്ടി പറഞ്ഞു. അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും കേസുകളുടെ അപ്രതീക്ഷിതമായ വര്‍ദ്ധനവ് അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട് ഡബ്ലു എച്ച് ഒ വ്യക്തമാക്കി.

Other News in this category



4malayalees Recommends