ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു 'കൈസഹായം'! നൂറുകണക്കിന് ഉത്പന്നങ്ങളുടെ വിലകുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മുട്ട, മാംസം, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് 13% വരെ കുറച്ച് ആസ്ദയും, മോറിസണ്‍സും

ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു 'കൈസഹായം'! നൂറുകണക്കിന് ഉത്പന്നങ്ങളുടെ വിലകുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മുട്ട, മാംസം, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് 13% വരെ കുറച്ച് ആസ്ദയും, മോറിസണ്‍സും

ബ്രിട്ടനില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെ ഉത്പന്നങ്ങളുടെ വിലകള്‍ വെട്ടിക്കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍. ടീ ബാഗ്, മുട്ട, മാംസം, ധാന്യങ്ങള്‍ എന്നിവയ്ക്ക് ശരാശരി 13 ശതമാനം വരെയാണ് ആസ്ദയും, മോറിസണ്‍സും വിലകുറച്ചിരിക്കുന്നത്.


73 മില്ല്യണ്‍ നിക്ഷേപിക്കാനും, ജീവനക്കാരെ പിന്തുണയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ആസ്ദ ഷോപ്പിലെ ഫ്‌ളോര്‍ വര്‍ക്കേഴ്‌സിന് ജൂലൈ മുതല്‍ മണിക്കൂറിന് നല്‍കുന്ന നിരക്ക് 10.10 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും.

ജനപ്രിയമായ നൂറിലേറെ ഉത്പന്നങ്ങളുടെ വിലയാണ് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ കുറയ്ക്കുന്നത്. ചെഡാര്‍ ചീസ് മുതല്‍ അരിയ്ക്ക് വരെ ഇതോടെ വില കുറയും. തങ്ങളുടെ സ്മാര്‍ട്ട് പ്രൈസ് റേഞ്ച് ഒഴിവാക്കി, ആസ്ദയുടെ ഉത്പന്നങ്ങളുമായി പുതിയ ജസ്റ്റ് എസെന്‍ഷ്യല്‍സാണ് സൂപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്നത്.


അഞ്ഞൂറോളം ഉത്പന്നങ്ങളുടെ വിലയാണ് തങ്ങള്‍ കുറയ്ക്കുന്നതെന്ന് മോറിസണ്‍സ് പ്രഖ്യാപിച്ചു. യുകെയിലെ നാലാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ബീഫും, നാപ്പിയും ഉള്‍പ്പെടെ ഉത്പന്നങ്ങളുടെ വിലയാണ് കുറയ്ക്കുന്നത്. കൂടാതെ റെഫ്രിജറേറ്റഡ്, ഫ്രോസര്‍, സ്‌റ്റോര്‍ കബോര്‍ഡ് ഭക്ഷണത്തിന്റെയും വില കുറയ്ക്കും.


വില കുറയ്ക്കലിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുമെന്ന് മോറിസണ്‍സ് വ്യക്തമാക്കി. സ്വന്തം ബ്രാന്‍ഡിലുള്ള 30 മുട്ടകളുടെ പാക്കിന് നേരത്തെ 3.40 പൗണ്ടായിരുന്നു വില, ഇനി ഇത് 2.99 പൗണ്ടിന് ലഭിക്കും. ഒരു പാക്ക് പാരാസെറ്റാമോളിന് 65 പെന്‍സില്‍ നിന്നും 29 പെന്‍സായി വില കുറയും.

Other News in this category



4malayalees Recommends