മെഗ്‌സിറ്റ് ദുരന്തമായത് ഹാരിയ്ക്കും, മെഗാനും മാത്രമല്ല; രാജകുടുംബത്തിനും നഷ്ടം; ഹോളിവുഡ് സ്‌റ്റൈലില്‍ നടക്കുന്ന സസെക്‌സ് ദമ്പതികളുടെ 'താരത്തിളക്കം' രാജകുടുംബത്തിന് ഇപ്പോഴും അനിവാര്യം

മെഗ്‌സിറ്റ് ദുരന്തമായത് ഹാരിയ്ക്കും, മെഗാനും മാത്രമല്ല; രാജകുടുംബത്തിനും നഷ്ടം; ഹോളിവുഡ് സ്‌റ്റൈലില്‍ നടക്കുന്ന സസെക്‌സ് ദമ്പതികളുടെ 'താരത്തിളക്കം' രാജകുടുംബത്തിന് ഇപ്പോഴും അനിവാര്യം

രാജകീയ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിച്ച് രാജ്യം വിടാനുള്ള ഹാരിയുടെയും, മെഗാന്റെയും തീരുമാനം ദുരന്തമായത് സസെക്‌സ് ദമ്പതികള്‍ക്ക് മാത്രമല്ലെന്ന് മുന്‍ വാനിറ്റി ഫെയര്‍ എഡിറ്റര്‍ ടിനാ ബ്രൗണ്‍. ഈ പിന്‍മാറ്റം ഇരുപക്ഷത്തിനും ദുരന്തമായാണ് കലാശിച്ചതെന്ന് ബ്രൗണ്‍ വ്യക്തമാക്കി. ഹാരിയും, മെഗാനും പരമാവധി ബുദ്ധിമുട്ടുകള്‍ രാജകുടുംബത്തിന് സമ്മാനിച്ചിട്ടുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.


ദമ്പതികള്‍ നടത്തിയ തെരഞ്ഞെടുപ്പുകള്‍ മോശമായിരുന്നുവെന്ന് ഡയാന രാജകുമാരിയുടെ ജീവചരിത്രം എഴുതിട്ടുള്ള ബ്രൗണ്‍ വ്യക്തമാക്കി. ചൂടുപിടിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ മെച്ചപ്പെട്ട നിലയില്‍ രാജകുടുംബത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയുമായിരുന്നു, കാര്യമായി ചിന്തിക്കാതെ എടുത്ത് ചാടുന്ന സ്വഭാവമുള്ള ഹാരി എപ്പോള്‍ വേണമെങ്കിലും വിട്ടുപോകാമെന്ന് കൊട്ടാരത്തിലെ ഉപദേശകരും പ്രതീക്ഷിച്ചിരുന്നു.

Tina Brown said Sussexes made 'bad choices' and could have left the Royal Family on far better terms if they weren't as 'hotheaded'

രാജകുടുംബത്തിലെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ അസ്വസ്ഥനും, സന്തോഷമില്ലാത്തവനുമായിരുന്നു ഹാരിയെന്നും ബ്രൗണ്‍ വ്യക്തമാക്കി. എന്നാല്‍ ഹാരിയും, മെഗാനും വിട്ടുപോയപ്പോള്‍ രാജകുടുംബത്തിനും നഷ്ടം സംഭവിച്ചെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ ജനങ്ങളുടെ പ്രിയപ്പെട്ടവരാണ് ഹാരി, മെഗാന്‍ എത്തിയപ്പോള്‍ ഇവരോടും ആ സ്‌നേഹമുണ്ടായിരുന്നു, ബ്രൗണ്‍ പറഞ്ഞു.

രാജകുടുംബത്തില്‍ ഹാരിയുടെ വിടവാങ്ങല്‍ ഒരു വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ബ്രൗണ്‍ ചൂണ്ടിക്കാണിച്ചു. രാജ്ഞിയുടെ ആരോഗ്യവും പ്രശ്‌നത്തിലാണ്. ഹാരിയും, മെഗാനും മുന്നോട്ട് വെയ്ക്കുന്ന താരത്തിളക്കം കുടുംബത്തിന് ആവശ്യമുണ്ട്, ജൂബിലി ആഘോഷങ്ങളില്‍ ബാല്‍ക്കണിയില്‍ ആ താരപ്പകിട്ട് ആവശ്യമാണ്. അവിടെ ആന്‍ഡ്രൂ വന്നിട്ട് കാര്യമില്ലല്ലോ!, ബ്രൗണ്‍ ചോദിച്ചു.
Other News in this category



4malayalees Recommends