നിലവാരത്തില്‍ 'പിന്നില്‍' നിന്നും രണ്ടാമതായി എന്‍എച്ച്എസ്; ലോക ഹെല്‍ത്ത്‌കെയര്‍ റാങ്കിംഗില്‍ ബ്രിട്ടീഷ് ആരോഗ്യരംഗം കൂപ്പുകുത്തി; ലോകത്തിലെ രോഗികളുടെ ആസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്; 6.2 മില്ല്യണ്‍ ജനങ്ങള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നു

നിലവാരത്തില്‍ 'പിന്നില്‍' നിന്നും രണ്ടാമതായി എന്‍എച്ച്എസ്; ലോക ഹെല്‍ത്ത്‌കെയര്‍ റാങ്കിംഗില്‍ ബ്രിട്ടീഷ് ആരോഗ്യരംഗം കൂപ്പുകുത്തി; ലോകത്തിലെ രോഗികളുടെ ആസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്; 6.2 മില്ല്യണ്‍ ജനങ്ങള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നു

ലോകത്തിലെ 'രോഗിയായ മനുഷ്യനായി' യുകെ മാറുമ്പോള്‍, രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം ലോകത്തിലെ സമാനമായ 19 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമത്തെ മോശം റാങ്കിംഗില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് കാത്തിരിപ്പ് ലിസ്റ്റ് 6.2 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലാണ്.


പ്രധാനമായ പല ആരോഗ്യ വിഷയങ്ങളിലും ആഗോള പട്ടികയില്‍ ബ്രിട്ടന്‍ പിന്നിലായി പോയെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. അമേരിക്ക മാത്രമാണ് ഇതിലും മോശമായി പ്രവര്‍ത്തിച്ചത്. 2019 മുതലുള്ള ഡാറ്റയാണ് സിവിറ്റാസ് തിങ്ക്-ടാങ്ക് പരിശോദിച്ചത്. ആയുസ്സ്, ക്യാന്‍സര്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവയില്‍ നിന്നുമുള്ള തിരിച്ചുവരവ് ഉള്‍പ്പെടെ 16 വിഷയങ്ങളിലാണ് പരിശോധന നടത്തിയത്.

യുകെ ഈ റാങ്കിംഗില്‍ ഏറ്റവും താഴെയാണ് സ്ഥാനം പിടിച്ചത്. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവാരത്തില്‍ നിന്നാണ് എന്‍എച്ച്എസ് സേവനം ഇടിഞ്ഞത്. യുഎസ് റാങ്കിംഗില്‍ താഴാനുള്ള പ്രധാന കാരണം പെര്‍ ക്യാപിറ്റ അനുസരിച്ച് ആരോഗ്യമേഖലയിലെ ചെലവഴിക്കല്‍ ഉയര്‍ന്നത്. കൂടാതെ മോശം ആയുസ്സും ഇവിടെയാണ്.

പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ മറ്റ് രാജ്യങ്ങളെ പോലെ തയ്യാറായാല്‍ യുകെയില്‍ 6500 ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹം നേരത്തെ കണ്ടെത്തി അവയവങ്ങള്‍ മുറിച്ചുനീക്കുന്നതില്‍ നിന്നും രോഗികളെ സംരക്ഷിക്കുന്ന വിഷയത്തില്‍ മാത്രമാണ് യുകെ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ആദ്യത്തെ അന്താരാഷ്ട്ര ഹെല്‍ത്ത്‌കെയര്‍ ഔട്ട്കംസ് ഇന്‍ഡക്‌സ് പ്രകാരം 19 രാജ്യങ്ങളില്‍ ആയുസ്സിന്റെ കാര്യത്തില്‍ 17-ാം റാങ്കിലാണ് യുകെ. സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ വിഷയങ്ങളില്‍ രക്ഷപ്പെടല്‍ മോശവുമാണ്.
Other News in this category



4malayalees Recommends