യുകെയിലെത്തിയിട്ട് വെറും രണ്ടാഴ്ച മാത്രമായിരിക്കേ കുറുപ്പംപടി സ്വദേശി ബിജു പത്രോസ് സ്വാന്‍സിയില്‍ മരണമടഞ്ഞു ; ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം

യുകെയിലെത്തിയിട്ട് വെറും രണ്ടാഴ്ച മാത്രമായിരിക്കേ  കുറുപ്പംപടി സ്വദേശി ബിജു പത്രോസ് സ്വാന്‍സിയില്‍ മരണമടഞ്ഞു ; ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം
യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി. സ്വാന്‍സിയില്‍ താമസിക്കുന്ന കുറുപ്പംപടി സ്വദേശി ബിജു പത്രോസ് അന്തരിച്ചു. 48 വയസ്സായിരുന്നു. യുകെയിലുള്ള ഭാര്യയ്‌ക്കൊപ്പം താമസിക്കാനായി ഇദ്ദേഹം എത്തിയിട്ട് വെറും രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ചെറിയ രണ്ടു കുട്ടികളുമായി പുതിയ പ്രതീക്ഷയോടെ യുകെയില്‍ ജീവിക്കാനൊരുങ്ങിയപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പെട്ടെന്നുള്ള വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് കുടുംബം.

നാട്ടില്‍ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയും സ്ഥിരമായി മരുന്നു കഴിക്കുകയും ചെയ്തിരുന്ന ബിജു പത്രോസിന് യുകെയിലെത്തിയിട്ടും ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റവും പല മലയാളികളേയും ഇത്തരത്തില്‍ ബാധിക്കാറുണ്ട്. രോഗം കൂടിയെങ്കിലും ബുദ്ധിമുട്ടിക്കെണ്ടന്ന് കരുതി ആശുപത്രിയിലെത്താന്‍ വൈകി. ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചതോടെയാണ് സ്വാന്‍സി മോറീസ്റ്റാന്‍ ആശുപത്രിയിലെത്തിയത്. എ ആന്‍ഡ് ഇ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നു ദിവസമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബിജു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, പിന്നീട് വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബിജുവിന്റെ ഭാര്യ മഞ്ജു നാലു മാസമായി യുകെ ജീവിതം തുടങ്ങിയിട്ട്.സ്വാന്‍സിയ ബ്രിങ്ഫീല്‍ഡ് മാന്വര്‍ നഴ്‌സിങ് ഹോമില്‍ സീനിയര്‍ കെയര്‍ വിസയിലാണ് ബിജുവിന്റെ ഭാര്യ ജോലിക്കെത്തിയത്. പിന്നീട് കുടുംബവും എത്തുകയായിരുന്നു.

ബിജുവിന്റെ മരണം അറിഞ്ഞയുടന്‍ സ്വാന്‍സി മലയാളികള്‍ കുടുംബത്തിനെ ആശ്വസിപ്പിക്കാനായി എത്തി. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്.

മാതാപിതാക്കള്‍ നാട്ടില്‍ ജീവിച്ചിരിക്കുന്നതിനാല്‍ നാട്ടില്‍ സംസ്‌കാരം നടത്തുന്ന കാര്യത്തിലും ആലോചിക്കുന്നുണ്ട്. ബന്ധുക്കളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കുടുംബം കരുതുന്നത്.

Other News in this category



4malayalees Recommends