ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വീണ്ടും ഉയരും, മുന്നറിയിപ്പുമായി ചാന്‍സലര്‍? പലിശ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 2.5 ശതമാനത്തിലേക്ക്; തിരിച്ചടവില്‍ വരുന്നത് 1000 പൗണ്ടിലേറെ വര്‍ദ്ധന; എനര്‍ജി ബില്ലുകളില്‍ കൂടുതല്‍ സഹായം നടക്കില്ലെന്നും സുനാക്

ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വീണ്ടും ഉയരും, മുന്നറിയിപ്പുമായി ചാന്‍സലര്‍? പലിശ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 2.5 ശതമാനത്തിലേക്ക്; തിരിച്ചടവില്‍ വരുന്നത് 1000 പൗണ്ടിലേറെ വര്‍ദ്ധന; എനര്‍ജി ബില്ലുകളില്‍ കൂടുതല്‍ സഹായം നടക്കില്ലെന്നും സുനാക്

ബ്രിട്ടനില്‍ ജീവിക്കാന്‍ പാടുപെടുന്നത് തുടരുമെന്ന സൂചന നല്‍കി ചാന്‍സലര്‍ ഋഷി സുനാക്. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പ്രതിവര്‍ഷം 1000 പൗണ്ടിലേറെ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് സുനാക് ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മാസത്തില്‍ പലിശ നിരക്കുകള്‍ 2.5 ശതമാനം വര്‍ദ്ധിച്ചതോടെയാണ് ഇതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.


പബ്ലിക് സ്‌പെന്‍ഡിംഗിനായി കൂടുതല്‍ കടംവാങ്ങുന്ന പദ്ധതികള്‍ക്കെതിരെ ചാന്‍സലര്‍ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് പണപ്പെരുപ്പം വീണ്ടും ഉയര്‍ത്തുന്നതാണ് കാരണം. പലിശ നിരക്കുകള്‍ 1 ശതമാനം പോയിന്റ് പോലും ഉയര്‍ന്നാല്‍ ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ പെടാത്തവരുടെ മോര്‍ട്ട്‌ഗേജില്‍ 700 പൗണ്ട് അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ചാന്‍സലര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Chancellor Sunak said: ‘If we don’t see that type of investment coming forward and if the oil and gas companies are not going to make those investments in our country and in our energy security, then of course that’s something I would look at’

യുകെയിലേക്ക് കൈയില്‍ ഒന്നുമില്ലാതെയാണ് തന്റെ ഗ്രാന്റ്പാരന്റ്‌സ് എത്തിയതെന്ന് സുനാക് മംമ്‌സ്‌നെറ്റിനോട് പറഞ്ഞു. ഇപ്പോള്‍ നല്ല നിലയില്‍ എത്തിയെങ്കിലും എന്റെ തുടക്കവും ഈ വിധത്തിലായിരുന്നില്ല, എന്റെ കുടുംബവും വലിയ ആളുകളായിരുന്നില്ല, സുനാക് പറഞ്ഞു. അതേസമയം ഒക്ടോബറില്‍ 40 ശതമാനം വരെ എനര്‍ജി ബില്‍ വര്‍ദ്ധിക്കുമ്പോഴും കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് സാധ്യമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓയില്‍, ഗ്യാസ് വമ്പന്‍മാര്‍ വാരിക്കൂട്ടുന്ന വന്‍ലാഭത്തിന് ഉയര്‍ന്ന നികുതി ഈടാക്കാനും തയ്യാറാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ബ്രിട്ടന്റെ എനര്‍ജി സപ്ലൈ സ്ഥിരപ്പെടുത്താന്‍ നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇത് സംഭവിക്കും. നിക്ഷേപങ്ങളെയും, ജോലിയെയും ബാധിക്കുമെന്ന ഭയത്തില്‍ സര്‍ക്കാര്‍ ഇത്രയും നാള്‍ ഇതില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുകയായിരുന്നു.
Other News in this category



4malayalees Recommends