ഹൗസ് ഓഫ് കോമണ്‍സില്‍ സുഖമായിരുന്ന് നീലച്ചിത്രം ആസ്വദിച്ച് ടോറി എംപി; സംഭവം കണ്ട് ഞെട്ടി തൊട്ടടുത്തിരുന്ന വനിതാ എംപി; പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ്; വനിതാ എംപിമാര്‍ രോഷത്തില്‍

ഹൗസ് ഓഫ് കോമണ്‍സില്‍ സുഖമായിരുന്ന് നീലച്ചിത്രം ആസ്വദിച്ച് ടോറി എംപി; സംഭവം കണ്ട് ഞെട്ടി തൊട്ടടുത്തിരുന്ന വനിതാ എംപി; പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ്; വനിതാ എംപിമാര്‍ രോഷത്തില്‍

ഹൗസ് ഓഫ് കോമണ്‍സ് ചേംബറില്‍ ഇരിക്കവെ മൊബൈല്‍ ഫോണില്‍ ടോറി എംപി നീലച്ചിത്രം കണ്ടാസ്വദിച്ചെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ്. വിഷയം പാര്‍ലമെന്റിലെ സ്വതന്ത്ര കംപ്ലെയിന്റ്‌സ് & ഗ്രീവന്‍സ് സ്‌കീമിന് റഫര്‍ ചെയ്തിട്ടുള്ളതായി വക്താവ് അറിയിച്ചു.


'ഹൗസ് ഓഫ് കോമണ്‍സിലെ മോശം പെരുമാറ്റത്തെ കുറിച്ച് വിവരം ലഭിച്ച സാഹചര്യത്തിലാണ് ചീഫ് വിപ്പ് വിഷയം ഐസിജിഎസിന് റഫര്‍ ചെയ്തത്. ഐസിജിഎസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും ചീഫ് വിപ്പ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക', വക്താവ് പറഞ്ഞു.

അതേസമയം ടോറി എംപിയുടെ പേര് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പുറത്തുവിടില്ല. മൂന്ന് മന്ത്രിമാരും, രണ്ട് ഷാഡോ മന്ത്രിമാരും ഉള്‍പ്പെടെ 56 എംപിമാര്‍ക്ക് എതിരെ ഐസിജിഎസ് ലൈംഗിക ദുഷ്‌പെരുമാറ്റം മുന്‍നിര്‍ത്തി അന്വേഷണം നടത്തിവരികയാണ്.

രണ്ട് വനിതാ എംപിമാരാണ് ടോറി എംപി അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ കാണുന്നതിന് സാക്ഷികളായത്. ഈ പുരുഷ എംപി രാജിവെയ്ക്കണമെന്ന് വനിതാ ടോറി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നിലിരിക്കുമ്പോഴാണ് ടോറി എംപി തന്റെ ഫോണില്‍ നീലച്ചിത്രം കാണുന്നത് ശ്രദ്ധിച്ചതെന്ന് വനിതാ എംപി വെളിപ്പെടുത്തി.

ഇതേ എംപി ചേംബറിലും, കമ്മിറ്റി ഹിയറിംഗ് റൂമിലും ഈ നടപടി ആവര്‍ത്തിക്കുന്നത് മറ്റൊരു വനിതാ എംപിയും കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും, സര്‍ക്കാരിലും വനിതകളുടെ സാന്നിധ്യം സംബന്ധിച്ച് സംസാരിക്കവെയാണ് വനിതാ ടോറി എംപി പുരുഷ എംപി ഈ വിധം പ്രവര്‍ത്തിക്കുന്ന വിഷയം അവതരിപ്പിച്ചത്. ഇതോടെയാണ് പാര്‍ട്ടി വിപ്പ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Other News in this category



4malayalees Recommends