കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു; റിലീസ് തിയതി പുറത്ത്

കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു; റിലീസ് തിയതി പുറത്ത്
യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം പ്രൈം വിഡിയിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്.

സിനിമാലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. തെന്നിന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത് 900 കോടിയാണ്. അതേസമയം ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ഒരുമാസം കൊണ്ട് നേടിയത് 1100 കോടിയാണ്. താമസിക്കാതെ തന്നെ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് കെജിഎഫ് തകര്‍ക്കും

Other News in this category



4malayalees Recommends