എമ്പുരാന്‍ അടുത്ത വര്‍ഷം തുടങ്ങും, ജോര്‍ദാനില്‍ വച്ചു ചര്‍ച്ച നടത്തുമെന്ന് പൃഥ്വിരാജ്

എമ്പുരാന്‍ അടുത്ത വര്‍ഷം തുടങ്ങും, ജോര്‍ദാനില്‍ വച്ചു ചര്‍ച്ച നടത്തുമെന്ന് പൃഥ്വിരാജ്
മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കുമെന്നും, മുരളി ഗോപിയുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.

'ഞാന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് എമ്പുരാനാണ്. 2023ന്റെ തുടക്കത്തില്‍ എമ്പുരാന്റെ ഷൂട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. ആടുജീവിതത്തിന്റെ അള്‍ജീരിയയിലുള്ള ഷൂട്ടിന് ശേഷം ജോര്‍ദാനിലേക്ക് പോകും. അവിടേക്ക് മുരളിയും വരുന്നുണ്ട്.'

'അവിടെ ഇരുന്ന് എമ്പുരാന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ച് കഴിഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും പോലെ തന്നെ ഞാനും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്,പൃഥ്വിരാജ് പറഞ്ഞു.

Other News in this category



4malayalees Recommends