വിജയ് ഓസ്‌കാര്‍ നേടും, തമിഴ് സിനിമയ്ക്ക് അഭിമാനമാകുമെന്ന് നിര്‍മ്മാതാവ്

വിജയ് ഓസ്‌കാര്‍ നേടും, തമിഴ് സിനിമയ്ക്ക് അഭിമാനമാകുമെന്ന് നിര്‍മ്മാതാവ്
തമിഴ്‌നടന്‍ വിജയ്‌നെ വാനോളം പ്രശംസിച്ച് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. വിജയ് യുടെ പുതിയ ചിത്രമായ ബീസ്റ്റിനെ കുറിച്ച് സംസാരിക്കവെ ആണ് അഭിരാമി രാമനാഥന്‍ വിജയ്ക്ക് പ്രശംസയുമായി എത്തിയത്. വിജയ് ഗംഭീര പ്രതിഭയുള്ള നടന്‍, ഓസ്‌കര്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

'വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വിജയിന് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയിന്റെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും' അഭിരാമി രാമനാഥന്‍ പറഞ്ഞു.

Other News in this category



4malayalees Recommends