ഇന്നലെ ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരന്‍. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.
വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ, ചെണ്ടമേളവും മുത്തുക്കുടയുമായി വരവേല്‍ക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയായിരുന്നു മൈഥിലിയുടെ ഗൃഹപ്രവേശം. വീട്ടിലെത്തി നിലവിളക്ക് പൂജാമുറിയില്‍ വെച്ച ശേഷം, സമ്പത്തിന്റെ അമ്മയ്ക്കും സഹോദരിക്കും വളയിടല്‍ ചടങ്ങും മൈഥിലി നടത്തി.