പീഡന കേസ് ; വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

പീഡന കേസ് ; വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായി.

ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ് വിദേശമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. നടപടികള്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയതായി ഡെപ്യൂട്ടി കമീഷണര്‍ വി യു കുര്യാക്കോസ് വ്യക്തമാക്കി.

നോട്ടീസ് അയക്കുന്നത് വഴി ദുബായിലെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താന്‍ സാധിക്കും. ആവശ്യനെങ്കില്‍ ദുബായ് പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകും. പ്രതി ദുബായില്‍ തന്നെ ഉണ്ടെന്നുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിദേശത്തേക്ക് കടന്ന പ്രതിയോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 19 വരെ സമയം നല്‍കണമെന്നാണ് മെയിലിലൂടെ പൊലീസിന് മറുപടി നല്‍കിയത്. ഈ ആവശ്യം പൊലീസ് തള്ളിയിരുന്നു. സമയം നല്‍കാനാകില്ലെന്നും കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.

കേസില്‍ ഹൈക്കോടതിയില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Other News in this category



4malayalees Recommends