ആരേയും വഞ്ചിച്ചിട്ടില്ല, 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ മീനും കൊടുത്തിട്ടുണ്ട്, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ല ; ധര്‍മജന്‍ ബോള്‍ഗാട്ടി

ആരേയും വഞ്ചിച്ചിട്ടില്ല, 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍  മീനും കൊടുത്തിട്ടുണ്ട്, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ല ; ധര്‍മജന്‍ ബോള്‍ഗാട്ടി
43 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ധര്‍മജന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, പരാതി വ്യാജമാണെന്നും താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ധര്‍മജന്‍ പറയുന്നു. ഇതുവരെ ഒരാളുടെയെങ്കിലും കൈയില്‍നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ തെളിവുസഹിതം കാണിക്കാന്‍ തയ്യാറാകണമെന്നും ധര്‍മജന്‍ പറഞ്ഞു. 'ഒരുപാട് പേര്‍ക്ക് തൊഴില്‍നല്‍കാനായി ആരംഭിച്ച സംരംഭമാണിത്. ആര്‍ക്കും അഞ്ചുരൂപ പോലും ഞാന്‍ നല്‍കാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ കൈവശമുണ്ട്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പാര്‍ട്ണര്‍മാരില്‍ 11ാമത്തെ ആളാണ് ഞാന്‍. പക്ഷേ, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ല', ധര്‍മജന്‍ പറഞ്ഞു.


Other News in this category



4malayalees Recommends