മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണ്; ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്

മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണ്; ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി മുന്‍ കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും, പുരോഹിതരെയും, സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലും വികസന സാധ്യതകളിലും തങ്ങള്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാര്‍ത്ഥത്തില്‍ അവര്‍ വിശദീകരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാദര്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, എളുപ്പവഴിയില്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നത്. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും പുരോഹിതരെയും സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു… ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലും വികസന സാധ്യതകളിലും തങ്ങള്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാര്‍ത്ഥത്തില്‍ അവര്‍ വിശദീകരിക്കേണ്ടത് ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, എളുപ്പവഴിയില്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നത്.

മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണം.


Other News in this category



4malayalees Recommends