റൈറ്റ് ടു ബൈ സ്‌കീം വഴി ഹൗസിംഗ് അസോസിയേഷന്‍ വാടക്കാര്‍ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കാം; ഹൗസിംഗ് ബെനഫിറ്റ് മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഉപയോഗിക്കാം; പാര്‍ട്ടിയിലെ എതിരാളികളെ പാളയത്തില്‍ എത്തിക്കാന്‍ നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവും

റൈറ്റ് ടു ബൈ സ്‌കീം വഴി ഹൗസിംഗ് അസോസിയേഷന്‍ വാടക്കാര്‍ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കാം; ഹൗസിംഗ് ബെനഫിറ്റ് മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഉപയോഗിക്കാം; പാര്‍ട്ടിയിലെ എതിരാളികളെ പാളയത്തില്‍ എത്തിക്കാന്‍ നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവും

ടോറി പാര്‍ട്ടിയില്‍ തനിക്കെതിരെ വിമതസ്വരം ഉയര്‍ത്തുന്ന എംപിമാരെ ചാക്കിലാക്കാന്‍ പ്രഖ്യാപനങ്ങളുമായി ബോറിസ് ജോണ്‍സണ്‍. നികുതി കുറയ്ക്കാനും, ഹൗസിംഗ് വിപ്ലവം നടപ്പാക്കിയും, സര്‍ക്കാര്‍ സേവനങ്ങളിലെ ചുവപ്പുനാട പ്രശ്‌നങ്ങള്‍ കുറച്ചും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് ചുവടുറപ്പിച്ച് ഇരിക്കാനാണ് ബോറിസിന്റെ ശ്രമം.


ടോറി സൂപ്പര്‍താരം മാര്‍ഗററ്റ് താച്ചറുടെ നയങ്ങള്‍ തിരിച്ചെത്തിച്ച് കൂടുതല്‍ ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ അവസരം നല്‍കുകയാണ് ബോറിസ്. സാധ്യമാകുന്ന വേഗത്തില്‍ നികുതി കുറയ്ക്കാനും നടപടികള്‍ ഉണ്ടാകുമെന്ന് ബ്ലാക്ക്പൂളില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലെ നികുതിഭാരം വളരെ കൂടുതലാണ്. ഇത് എത്രയും വേഗം താഴ്ത്താന്‍ നടപടിയുണ്ടാകും. ചെലവഴിച്ച് പണപ്പെരുപ്പത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല, നികുതി ചുമത്തി വളര്‍ച്ചയും കൈവരിക്കാനാകില്ല, ബോറിസ് ചൂണ്ടിക്കാണിച്ചു.

സിവില്‍ സര്‍വ്വീസ് മേഖലയില്‍ 91,000 അധിക ജീവനക്കാരുണ്ടെന്ന് പ്രധാമന്ത്രി പറഞ്ഞു. വൈറ്റ്ഹാളിലെ വലുപ്പത്തിന് പകരം പ്രവര്‍ത്തനക്ഷമതയാണ് ആവശ്യം, ബോറിസ് വ്യക്തമാക്കി. ഹൗസിംഗ് രംഗത്ത് വിപ്ലവം നടപ്പാക്കാനും പ്രധാനമന്ത്രി നീക്കം നടത്തി. ഹൗസിംഗ് ബെനഫിറ്റ് ഉപയോഗിച്ച് മോര്‍ട്ട്‌ഗേജുകള്‍ അടയ്ക്കാന്‍ ആദ്യമായി അവസരം നല്‍കുകയാണ് പ്രധാന നീക്കം.

റൈറ്റ് ടു ബൈ സ്‌കീം വഴി ഹൗസിംഗ് അസോസിയേഷന്‍ വാടകക്കാര്‍ക്ക് ഇവരുടെ വീടുകള്‍ വാങ്ങാനും അവസരം നല്‍കും. മോര്‍ട്ട്‌ഗേജുകള്‍ 95 ശതമാനം നല്‍കാന്‍ കഴിയുന്ന ബാങ്കുകളുടെ എണ്ണം ഉയര്‍ത്താനും റിവ്യൂ നടത്തും.

വര്‍ദ്ധിച്ച ജീവിതച്ചെലവിന്റെ ദുരിതത്തില്‍ നിന്നും മറികടക്കാന്‍ കഴിയുമെന്ന് ബോറിസ് ഉറപ്പുനല്‍കി. ആഗോള തലത്തിലെ വെല്ലുവിളികള്‍ കരുത്തുറ്റതാണ്, എന്നിരുന്നാലും രാജ്യത്തിന്റെ എഞ്ചിന്‍ ശക്തമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends