ഇനി പിന്നോട്ട് പോകാനാകില്ല, സമരക്കാരുടെ മുന്നില്‍ തല കുനിക്കില്ല ; യൂണിയനുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന്ും റെയില്‍വേ സമരത്തെ ശക്തമായി നേരിടുമെന്ന് ബോറിസ് ജോണ്‍സണ്‍

ഇനി പിന്നോട്ട് പോകാനാകില്ല, സമരക്കാരുടെ മുന്നില്‍ തല കുനിക്കില്ല ; യൂണിയനുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന്ും റെയില്‍വേ സമരത്തെ ശക്തമായി നേരിടുമെന്ന് ബോറിസ് ജോണ്‍സണ്‍
റെയില്‍വേ യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനം നേരിടാന്‍ ഉറച്ച് ബോറിസ് സര്‍ക്കാര്‍. കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് റെയില്‍വേ യൂണിയനുകള്‍ കൂടി പണിമുടക്കിന് പിന്തുണ അറിയിച്ചിരിക്കേ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഭീഷണി വകവയ്ക്കില്ലെന്നും മന്ത്രിസഭായോഗത്തില്‍ ബോറിസ് വ്യക്തമാക്കി. ഹള്‍ ട്രെയ്‌നുകളിലെ ഡ്രൈവര്‍മാരുടെ യൂണിയനും പണിമുടക്കില്‍ ഭാഗമാകുമെന്ന് അറിയിച്ചിരിക്കുകയാണ്. ജൂണ്‍ 26നാണ് ഇവരുടെ പണിമുടക്ക്.


ഗ്രെയ്റ്റര്‍ ആംഗ്ലിയയിലെ ഡ്രൈവര്‍മാര്‍ ജൂണ്‍ 23നും ക്രോയ്‌ഡോണ്‍ ട്രാം ലിങ്കിലെ ജീവനക്കാര്‍ ജൂണ്‍ 28,29, ജൂലൈ 13,14 തിയതികളിലും പണിമുടക്കും. ആര്‍ എംടിപണിമുടക്ക് പ്രഖ്യാപിച്ച തിയതികളില്‍ തന്നെയാണ് ഈ യൂണിയനുകളും സമരം പ്രഖ്യാപിച്ചത്. 13 ട്രെയ്ന്‍ സര്‍വീസ് ദാതാക്കളായ കമ്പനികളിലെയും ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന ആര്‍എംടി, ജൂണ്‍ 21,22,23 തിയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 40000 ത്തോളം ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകും.

ഈ റൂട്ടിലെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായും നിലക്കുന്ന അവസ്ഥയാകും.

അവന്റി വെസ്റ്റ് കോസ്റ്റിലെ ജീവനക്കാരുടെ സംഘടനയും സമരത്തിന് ആലോചിക്കുകയാണ്. ശമ്പള വര്‍ദ്ധനവും ജോലി സ്ഥിരതയുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

ആര്‍എംടി, അസ്ലെഫ്, ടിഎസ്എസ്എ എന്നീ യൂണിയനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചതോടെ ബ്രിട്ടനില്‍ ട്രെയ്ന്‍ ഗതാഗതം താറുമാറാകും.

ശമ്പള വര്‍ദ്ധനവ് പണപ്പെരുപ്പമുണ്ടാകും. പണപ്പെരുപ്പത്തിന് ഇടയാകാത്ത രീതിയിലുള്ള ശമ്പള വര്‍ദ്ധനവാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്വയം പരാജയപ്പെടുത്താനാണ് ഈ സമരം ഉപകരിക്കൂവെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍ടെംസ് പറഞ്ഞു. റെയില്‍ സമരങ്ങള്‍ ജനങ്ങളെ ഈ മാര്‍ഗ്ഗം ഉപയോഗിച്ച് യാത്ര ചെയ്യുന്നതില്‍ നിന്ന് അകറ്റും. വലിയ നഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Other News in this category



4malayalees Recommends