ബൂട്‌സ് അംബാനിയുടെ പോക്കറ്റിലാകുമോ? നീക്കങ്ങള്‍ ത്വരിതപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; കണ്‍സോര്‍ഷ്യം ഓഫര്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്; അതിര്‍ത്തി കടന്നും വളര്‍ന്ന് റിലയന്‍സ് സാമ്രാജ്യം

ബൂട്‌സ് അംബാനിയുടെ പോക്കറ്റിലാകുമോ? നീക്കങ്ങള്‍ ത്വരിതപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; കണ്‍സോര്‍ഷ്യം ഓഫര്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്; അതിര്‍ത്തി കടന്നും വളര്‍ന്ന് റിലയന്‍സ് സാമ്രാജ്യം

ബ്രിട്ടന്റെ സ്വന്തം സ്ഥാപനമായ വാള്‍ഗ്രീന്‍സ് ബൂട്‌സ് അലയന്‍സ് ഐഎന്‍സി സ്വന്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അരയും, തലയും മുറുക്കി രംഗത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സും, യുഎസ് സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് ഐഎന്‍സിയും ചേര്‍ന്ന് അന്താരാഷ്ട്ര കെമിസ്റ്റ്, ഡ്രഗ്‌സ്‌റ്റോര്‍ യൂണിറ്റുകളുള്ള ബൂട്‌സിനെ സ്വന്തമാക്കുന്നതിന് അരികിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.


വാള്‍ഗ്രീന്‍സ് ബൂട്‌സ് അലയന്‍സിനെ പോക്കറ്റിലാക്കാനുള്ള ബൈന്‍ഡിംഗ് ഓഫര്‍ കണ്‍സോര്‍ഷ്യം മുന്നോട്ട് വെച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിസിനസ്സിന് 5 ബില്ല്യണ്‍ പൗണ്ട് മൂല്യം കണക്കാക്കിയാണ് ഓഫര്‍ നല്‍കിയിട്ടുള്ളതെന്ന് ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Indian tycoon Mukesh Ambani plots Boots takeover

പദ്ധതിയ്ക്കായി ഫണ്ടിംഗ് നേടാന്‍ ആഗോള ഫിനാന്‍സ് വമ്പന്‍മാരുമായി കണ്‍സോര്‍ഷ്യം ചര്‍ച്ച നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ അതിര്‍ത്തി കടന്നുള്ള റിലയന്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലായി ഇത് മാറും.


സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ആസ്ദയുടെ ഉടമകളായ ഇന്ത്യന്‍ വംശജരായ ഇസ്സാ സഹോദരന്‍മാര്‍, മൊഹ്‌സിന്‍, സുബേര്‍ ഇസ്സാ എന്നിവരും, ടിഡിആര്‍ ക്യാപിറ്റലും ബൂട്‌സ് സ്വന്തമാക്കാന്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഓഫര്‍ വില വര്‍ദ്ധിപ്പിക്കാന്‍ വാള്‍ഡ്രീന്‍സ് ആവശ്യപ്പെട്ടതോടെ ബ്രിട്ടനിലെ ഏറ്റവും മികച്ച റീട്ടെയിലറെ ചാക്കിലാക്കാനുള്ള പോരാട്ടത്തില്‍ നിന്നും ഇവര്‍ പിന്‍വാങ്ങുന്നുവെന്നാണ് സൂചന.

ഇതോടെയാണ് റിലയന്‍സ്-അപ്പോളോ കണ്‍സോര്‍ഷ്യത്തിന് സാധ്യത വര്‍ദ്ധിച്ചത്. പരമ്പരാഗത ഓയില്‍ മുതല്‍ കെമിക്കല്‍സ് വരെയുള്ള ബിസിനസ്സുകളില്‍ നിന്നും മാറി വിവിധ മേഖലകളിലേക്ക് ചുവടുവെയ്ക്കുന്ന റിലയന്‍സ് ഇപ്പോള്‍ സംഘടിതമായി ഏറ്റെടുക്കലുകള്‍ നടത്തുന്നുണ്ട്.


ബൂട്‌സ് വില്‍ക്കാന്‍ 7 ബില്ല്യണ്‍ പൗണ്ടോളമാണ് വാള്‍ഗ്രീന്‍സ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ 2200 സ്‌റ്റോറുകളും, നം.7 ബ്യൂട്ടി കോ പോലുള്ള വിവിധ സ്വകാര്യ ബ്രാന്‍ഡുകളുമായി മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ ബൂട്‌സ് ആരുടെ പോക്കറ്റിലാകുമെന്ന് ഉറപ്പാകും.


Other News in this category



4malayalees Recommends