ആശ്വാസത്തിന്റെ ഇടവേള അവസാനിക്കുമോ ? യുകെയില്‍ വീണ്ടും കോവിഡ് കുതിപ്പ് ; ഇളവുകള്‍ ആഘോഷമാക്കുന്നതിനിടെ 70 ല്‍ ഒരാള്‍ രോഗ ബാധിതനാണെന്ന് കണക്കുകള്‍ പറയുന്നു ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന

ആശ്വാസത്തിന്റെ ഇടവേള അവസാനിക്കുമോ ? യുകെയില്‍ വീണ്ടും കോവിഡ് കുതിപ്പ് ; ഇളവുകള്‍ ആഘോഷമാക്കുന്നതിനിടെ 70 ല്‍ ഒരാള്‍ രോഗ ബാധിതനാണെന്ന് കണക്കുകള്‍ പറയുന്നു ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന
കുറച്ചു കാലത്തെ ആശ്വാസം അവസാനിപ്പിച്ച് വീണ്ടും യുകെയില്‍ കോവിഡ് പിടിമുറുക്കുന്നു. മാര്‍ച്ചിന് ശേഷം ആദ്യമായി കോവിഡ് കേസുകള്‍ ഉയരുന്നു.പുതിയ തരംഗമെന്ന സൂചന നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.നിലവില്‍ 70 ല്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.


എന്‍എച്ച്എസ് പുറത്തുവിട്ട കണക്കു സൂചിപ്പിക്കുന്നത് ചികിത്സ തേടി ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നു. എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. കോവിഡിനൊപ്പം ജീവിക്കുക മാത്രമാണ് ഇനി ചെയ്യാനാകുക. ഒമിക്രോണിന്റെ തന്നെ ഉപ വകഭേദങ്ങളായ ബിഎ 4,ബി എ 5 എന്നിവ കൂടുതല്‍ വ്യാപന ശേഷിയുള്ളവയാണ് എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ വ്യാപനത്തിന് പുറകില്‍ പുതിയ വകഭേദമാണെന്ന് കരുതുന്നു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. വാക്‌സിന്‍ എടുത്തുള്ള പ്രതിരോധവും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഇനിയൊരു ലോക്ക്ഡൗണിനോട് ജനം യോജിക്കുന്നില്ല. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടിവരും.

Other News in this category



4malayalees Recommends