അന്യ ജാതിക്കാരനെ വിവാഹം ചെയ്തു , വീട്ടിലേക്ക് വിരുന്നിനെന്ന പേരില്‍ ക്ഷണിച്ച് ദമ്പതികളെ വെട്ടികൊലപ്പെടുത്തി ; തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല

അന്യ ജാതിക്കാരനെ വിവാഹം ചെയ്തു , വീട്ടിലേക്ക് വിരുന്നിനെന്ന പേരില്‍ ക്ഷണിച്ച് ദമ്പതികളെ വെട്ടികൊലപ്പെടുത്തി ; തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല
ദുരഭിമാന കൊലയ്ക്ക് ഇരയായി നവ ദമ്പതികള്‍.കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂര്‍ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.

വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയില്‍ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഇതിനിടയിലാണ് മോഹനുമായി പ്രണയത്തിലായത്. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കള്‍ പലതവണ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍ (31) സ്‌നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ദമ്പതികള്‍ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോള്‍ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും മരണപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Other News in this category



4malayalees Recommends