ആത്മഹത്യ ചെയ്യാന്‍ കാമുകി ചാടി; കൂടെ ചാടാതിരുന്ന കാമുകനെതിരേ യുവതി പരാതി നല്‍കി

ആത്മഹത്യ ചെയ്യാന്‍ കാമുകി ചാടി; കൂടെ ചാടാതിരുന്ന കാമുകനെതിരേ യുവതി പരാതി നല്‍കി
ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ കാമുകി നദിയിലേക്ക് ചാടി കൂടെ ചാടാതിരുന്ന കാമുകനെതിരേ വധശ്രമത്തിന് യുവതി പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം നടന്നത്. 32കാരിയായ യുവതിയും 30കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. പക്ഷേ ഇരുവരും മുന്‍പ് തന്നെ വിവാഹിതരായിരുന്നു.യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്. ഇതിന് ശേഷവും ഇരുവരും പ്രണയബന്ധം തുടര്‍ന്നതോടെ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാന്‍ തടസ്സങ്ങള്‍ വന്നതോടെയാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചത്.

മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷം യുവതി കാമുകനൊപ്പം ജീവനൊടുക്കാന്‍ പോയി .പാലത്തില്‍ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടി എന്നാല്‍ കാമുകന്‍ ഒപ്പം ചാടിയില്ല. വെള്ളത്തില്‍ വീണശേഷമാണ് കാമുകന്റെ ചതി യുവതി തിരിച്ചറിയുന്നത്. നീന്തല്‍ അറിയാവുന്നത് കൊണ്ട് ഇവര്‍ നീന്തി കരപറ്റി. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവരെ ആശുപത്രിയിലും എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കിയത്. മെയ് 29നായിരുന്നു സംഭവം. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends