എന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കാനാകില്ല ; കങ്കണ
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ധിരാഗാന്ധിയുടെ കഥ പറയുന്ന 'എമര്‍ജന്‍സി' എന്ന ചിത്രമാണ് താരം ഒരുക്കാനിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദിരാഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണ് താന്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. തന്നേക്കാള്‍ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.