റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയ അവസ്ഥയിലാണ് നടി സ്വാതി സതീഷ്. സര്‍ജറി കഴിഞ്ഞതിന് ശേഷം തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയിലുള്ള മാറ്റങ്ങളായിരുന്നു സ്വാതിക്ക് സംഭവിച്ചത്.
റൂട്ട് കനാല്‍ ചെയ്തതിന് ശേഷമായിരുന്നു ഇവരുടെ മുഖത്ത് നീര് വന്നത്. വേദനയും കൂടുതലായിരുന്നു. മൂന്നാല് ദിവസത്തിനുള്ളില്‍ വേദനയും നീരുമെന്ന് ദന്തഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞപ്പോഴും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായിരുന്നില്ല.
അനസ്തേഷ്യയ്ക്ക് പകരം മറ്റൊരു മരുന്നാണ് സ്വാതിക്ക് നല്‍കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുഖത്തെ നീരും വേദനയും കുറയാതെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞത്. വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്ന താരം പതിയെ സുഖം പ്രാപിച്ച് വരികയാണ്.