പ്രായപൂര്‍ത്തിയാകാത്ത ആറ് മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമിതാക്കളെ പോലീസ് പിടികൂടി

പ്രായപൂര്‍ത്തിയാകാത്ത ആറ് മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമിതാക്കളെ പോലീസ് പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത ആറ് മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമിതാക്കളെ പോലീസ് പിടികൂടി. മണമ്പൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരെയാണ് പോലീസ് അരസ്റ്റ് ചെയ്തത്. ഇരുവരും അവരവരുടെ മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്.

കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും വിവാഹിതനാണ്. ഇയാള്‍ക്കും മൂന്നു മക്കളുണ്ട്.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരമാണ് പള്ളിക്കല്‍ പോലീസ് കേസെടുത്തത്. ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനിടെയാണ് അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടില്‍ ഇവരുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇവിടെ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുന്‍പും രണ്ടുതവണ ഷഹന കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. അന്നും പോലീസ് ഇടപെടലില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends