വിവാഹത്തിന് നിര്‍ബന്ധിച്ചു; 12ാം ക്ലാസുകാരിയായ കാമുകിയെ 21കാരന്‍ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

വിവാഹത്തിന് നിര്‍ബന്ധിച്ചു; 12ാം ക്ലാസുകാരിയായ കാമുകിയെ 21കാരന്‍ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം കുഴിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ബിജ്‌നോര്‍ അഥ്വരിവാല സ്വദേശി പ്രവീണ്‍ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബര്‍ഹാര്‍പുര്‍ സ്വദേശിനിയായ 12ാ0 ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്മാനില്ലെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി യുവാവിനെ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാന്‍ ഒരു സുഹൃത്തും പ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു.

ജൂണ്‍ നാലിനാണ് 19കാരിയായ പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍, ജൂണ്‍ 16നാണ് മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതെന്ന് പൊലീസ് വിശദീകരിച്ചു. കോളേജിലേക്ക് പോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്. മകളുടെ കാമുകനായ പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പൊലീസിന് നല്‍കിയിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടെന്നും ഇയാള്‍ ഇടക്കിടെ വീട്ടില്‍ വരാറുണ്ടെന്നും മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. ഇതനുസരിച്ചായിരുന്നു പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് സമ്മതിച്ചത്. താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. നാലിന് പെണ്‍കുട്ടിയെ ഒരു ഹോട്ടലില്‍ എത്തിച്ചെന്നും ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടി യുവാവിനോട് വിവാഹക്കാര്യം ആവര്‍ത്തിച്ച് പറയുകയും എത്രയുംവേഗം തന്നെ വിവാഹം നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വഴക്കിനിടയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി പൊലീസില്‍ മൊഴി നല്‍കിയത്. കാമുകി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് ചെന്ന യുവാവ്, സുഹൃത്തിന്റെ സഹായത്തോടെ ഒരു ഓവുചാലിന് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു.

യുവാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ച പ്രതിയുടെ സുഹൃത്ത് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends