മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു

മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.

ഞായറാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. അതിനിടെ യുവതി അടുക്കളയില്‍ കയറി ആട്ടുകല്ലെടുത്ത് കൃഷ്ണന് നേരെ എറിയുകയായിരുന്നു. തലയില്‍ ഏറുകൊണ്ട് ഇയാള്‍ നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തു. താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Other News in this category



4malayalees Recommends