അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ് ; തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും ജയറാം രമേശ്

അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ് ; തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും ജയറാം രമേശ്
അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ്. തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ജയറാം രമേശ് പറഞ്ഞു. പദ്ധതി യുവാക്കള്‍ക്ക് ചെയ്യുന്നത് ദോഷം തന്നെയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്നായിരുന്നു കോണ്‍?ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള്‍ ഇല്ലാതാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു പകരം. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

സൈന്യത്തില്‍ പങ്കാളിയാകുന്ന യുവാക്കള്‍ക്ക്, റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയാണ് പദ്ധതി വഴി ലഭിക്കുക. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി അഗ്‌നിപഥ് പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു

Other News in this category



4malayalees Recommends