എല്‍.എം.സി.പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്‌നി ഏലിയാമ്മ സണ്ണി അന്തരിച്ചു

എല്‍.എം.സി.പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്‌നി ഏലിയാമ്മ സണ്ണി അന്തരിച്ചു
സ്‌കോട്‌ലന്‍ഡ് : മുന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയന്‍ കലാ സാഹിത്യ സാംസ്‌കാരിക വിഭാഗം സെക്രട്ടറി, ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്, സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, യുക്മ സ്‌കോട്‌ലന്‍ഡ് റീജിയന്‍ കോര്‍ഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധര്‍മ്മ പത്‌നി ഗ്ലാസ്‌ഗോയിലെ ഭവനത്തില്‍ വെച്ച് ഇന്ന് അന്തരിച്ചു.


പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തു വീട്ടില്‍ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വര്‍ഷങ്ങള്‍ സേവനം ചെയ്തതിന് ശേഷമാണ് സ്‌കോട്‌ലന്‍ഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വര്ഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭര്‍ത്താവിനൊപ്പം ജീവ കാരുണ്യ സാംസ്‌കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മക്കള്‍ ടെറി സണ്ണി (എഞ്ചിനീയര്‍), ഡോ. ടെന്നി സണ്ണി (ഓസ്‌ട്രേലിയ), ടെജി സണ്ണി (സയന്റ്സ്റ്റ്, ഓക്‌സ്‌ഫോര്‍ഡ്). സംസ്‌കാരം നാട്ടില്‍വെച്ചു് നടക്കും.


ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തില്‍ ലിമ വേള്‍ഡ് ലൈബ്രറി ചെയര്‍മാന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍, ലിമ വേള്‍ഡ് ലൈബ്രറി, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍ ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന്‍, എഴുത്തുകാരായ അഡ്വ.റോയി പഞ്ഞിക്കാരന്‍ (ലിമ ലൈബ്രറി ലീഗല്‍ അഡ്വൈസര്‍), ഡോ.സുനിത ഗണേഷ് (സബ് എഡിറ്റര്‍), മിനി സുരേഷ്, ഡോ.മുഞ്ഞിനാട് പത്മകുമാര്‍, ലീല തോമസ് (ബോട്‌സ്വാന ആഫ്രിക്ക), ബേബി ജോണ്‍ താമരവേലി (മസ്‌ക്കറ്റ്), ബേബി കാക്കശേരി (സ്വിസ്സ് സര്‍ലാന്‍ഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി), ആന്റണി പുത്തന്‍പുരക്കല്‍ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വാപന ജേക്കബ് (കുവൈറ്റ്), ഷിബു എബ്രഹാം സംഗീത സംവിധായകന്‍ ഓസ്‌ട്രേലിയ), യേശുസീലന്‍ (അബുദാബി), റെജി നന്തികാട്ട് (ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍), എല്‍.എം.സി.സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കല്‍ (എല്‍.എം.സി.കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.


ജഗദീശ് കരിമുളക്കല്‍,

എല്‍.എം.സി. കോര്‍ഡിനേറ്റര്‍


Other News in this category



4malayalees Recommends