നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ രണ്ടു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സോണിയയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക സത്യാഗ്രഹം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാജ്ഘട്ടില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ എഐസിസി ആസ്ഥാനത്ത് സമരം നടത്താനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സത്യാഗ്രഹം നടത്താന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ജൂലൈ 21ന് സോണിയയെ ചോദ്യം ചെയ്തത്. സോണിയയുടെ അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കല്‍ സംഘത്തെ തയ്യാറാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

Other News in this category



4malayalees Recommends