കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു

കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് ക്രൂരത. നാല്‍പ്പതുകാരിയായ സ്ത്രീയാണ് ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചത്. ഇവര്‍ ദത്തെടുത്ത കുട്ടിയെ തന്നെയാണ് ഉപദ്രവിച്ചത്.

കുട്ടിക്ക് പൊള്ളലില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു. ശരീരത്ത് നഖം കൊണ്ടു മാന്തി മുറിഞ്ഞിട്ടുമുണ്ടെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളര്‍ത്തിയിരുന്ന സ്ത്രീ. ഇവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends