ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തി ; സ്മൃതി ഇറാനിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തി ; സ്മൃതി ഇറാനിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി'യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ സോണിയസ്മൃതി ഇറാനി പോര് രൂക്ഷം.ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

രാഷ്ട്രപതിക്കെതിരേയുള്ള 'രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എംപിമാരുടേയും ആവശ്യം.

എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്ക് പിഴയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ മറുപടി.സഭ നിര്‍ത്തിവെച്ചതോടെ നടുത്തളത്തിലിറങ്ങിയ സോണിയ മുതിര്‍ന്ന ബി.ജെ.പി. എംപിയായ രാമാദേവിയുടെ അടുത്തെത്തി സംസാരം തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. രമാദേവിയോട് സംസാരിക്കുന്നതിനിടെ തന്നോട് സംസാരിക്കൂവെന്നും താനാണ് വിഷയം ഉന്നയിച്ചതെന്നും സ്മൃതി പറഞ്ഞു.

എന്നാല്‍ മന്ത്രിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് സോണിയ വ്യക്തമാക്കിയതോടെയാണ് ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന തരത്തില്‍ സ്മൃതി ഇറാനി പറഞ്ഞതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആരോപിക്കുന്നു.

സോണിയയോട് സംസാരിക്കുന്നതിനിടെ സ്മൃതി ഇറാനി ഔചിത്യമില്ലാതെ പെരുമാറിയെന്നും അപകീര്‍ത്തികരമായ വാക്കുകളുപയോഗിച്ചെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു. സ്മൃതി ഇറാനിക്ക് രാഷ്ട്രീയപരമായി ചോദ്യങ്ങള്‍ ചോദിക്കാം.

അതിനപ്പുറം ഒരും എംപി മറ്റൊരു എംപിയോട് എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ജയറാം രമേശ് ചോദിച്ചു. സോണിയക്ക് നേരെ സ്മൃതി ഇറാനി കൈചൂണ്ടി സംസാരിച്ചുവെന്നും മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു.





Other News in this category



4malayalees Recommends