ബീഹാറിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി ; ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ബീഹാറിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി ; ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  സര്‍ക്കാരിനോട് വിശദീകരണം തേടി
ബീഹാറിലെ മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നല്‍കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ബീഹാര്‍ ചീഫ് സെക്രട്ടറി അമീര്‍ സുബ്ഹാനിക്ക് അയച്ച കത്തില്‍ ചോദിച്ചു. ഈ വിഷയത്തില്‍ ബീഹാര്‍ സര്‍ക്കാരിനോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍സിപിസിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends