മംഗളൂരുവിലെ കൊലപാതകം ; നിരോധനാജ്ഞ ; പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ മുസ്ലീം നേതാക്കളോട് പൊലീസ്

മംഗളൂരുവിലെ കൊലപാതകം ; നിരോധനാജ്ഞ ; പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ മുസ്ലീം നേതാക്കളോട് പൊലീസ്
തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു.

മംഗളൂരു കൂടാതെ പനമ്പൂര്‍, ബാജ്‌പേ, മുള്‍കി, സൂരത്കല്‍ എന്നിവിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരം വീടുകളില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.

രാത്രി 10 മണിയ്ക്ക് ശേഷം അത്യാവശ്യയാത്ര മാത്രമേ അനുവദിക്കൂവെന്നും പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള അതിര്‍ത്തി മേഖലകളിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം സൂറത്ത്കലില്‍ ഇന്നലെ കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തലയ്ക്കും കഴുത്തിനുമേറ്റ വെട്ടാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Other News in this category



4malayalees Recommends