ആന്ധ്രാപ്രദേശില്‍ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആണ്‍കുട്ടിയുമായി ഒളിച്ചോടി.ആണ്‍കുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചു. പോക്‌സോ നിയമപ്രകാരമാണ് സ്വപ്നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയോടൊപ്പം ജീവിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവതി ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരന്‍ സുഹൃത്തുക്കളെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, പിന്നീട് കുട്ടിയെ കാണാതായി. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സ്വപ്നയേയും കാണാനില്ലെന്ന് കാട്ടി സ്വപ്നയുടെ ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആണ്‍കുട്ടിയെയും യുവതിയെയും പോലീസ് കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതിക്ക് ആണ്‍കുട്ടിയുമായി ശാരീരിക അടുപ്പം പുലര്‍ത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി. രണ്ടു മക്കളുടെ അമ്മയാണ് യുവതി.