വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീന്‍ സഭ

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീന്‍ സഭ
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീന്‍ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണമെന്നും തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

'ക്യാമ്പുകളില്‍ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കണം. രൂപതകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്തണം. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികള്‍ രംഗത്തിറങ്ങണം. ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി ആകരുത് വികസനം. തീരദേശവാസികള്‍ അറബിക്കടലില്‍ മുങ്ങിത്താഴുകയാണ്' ഇടയലേഖനത്തിലൂടെ ലത്തീന്‍ സഭ വ്യക്തമാക്കി.

Other News in this category



4malayalees Recommends