തൃശ്ശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യില്‍ നിന്നെത്തിയത്. 22 വയസാണ് പ്രായം.
കുരങ്ങ് വസൂരി പരിപൂര്‍ണമായി പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ഉടന്‍ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പര്‍ക്കപ്പെട്ടികയിലുള്ളവര്‍ കുറവാണ്. രോഗലക്ഷണങ്ങള്‍ വ്യക്തമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഐസൊലേഷനില്‍ ആയിരുന്നു.
ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തിയത്.