ബെല്‍റ്റ് കൊണ്ട് മര്‍ദ്ദനം, ഭാര്യയുടെ കണ്ണിനു അടിച്ച് കാഴ്ച ശക്തിപോലും തകര്‍ത്ത് ക്രൂരത ; ഭര്‍ത്താവ് അറസ്റ്റില്‍

ബെല്‍റ്റ് കൊണ്ട് മര്‍ദ്ദനം, ഭാര്യയുടെ കണ്ണിനു അടിച്ച് കാഴ്ച ശക്തിപോലും തകര്‍ത്ത് ക്രൂരത ; ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം കൊണ്ടോട്ടിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശാരീരികമായും മാനസികമായും ഭര്‍ത്താവ് ഫിറോസ് സഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞമാസം പതിനഞ്ചിന് ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ബെല്‍റ്റ് കൊണ്ട് കണ്ണിനുള്‍പ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു. മൃഗീയ മര്‍ദനത്തെത്തുടര്‍ന്ന് യുവതി കുഴഞ്ഞു വീണു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി.

അതേസമയം, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭര്‍ത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വെളിപ്പെടുത്തി. സമാന തരത്തിലുള്ള മര്‍ദനങ്ങള്‍ പതിവായിരുന്നെന്നും ഭാര്യ എന്ന പരിഗണന പോലും ഇതുവരെ ലഭിച്ചില്ലെന്ന് സഫിയ പറയുന്നു. ക്രൂരതയില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപെടുത്തി.

നേരത്തെയും ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നെന്നും തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി മടങ്ങി വരികയുമായിരുന്നെന്നും യുവതി പറഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Other News in this category



4malayalees Recommends