സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തില്‍ സവര്‍ക്കറെയും ഉള്‍പ്പെടുത്തി സിപിഐഎമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രന്‍

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തില്‍ സവര്‍ക്കറെയും ഉള്‍പ്പെടുത്തി സിപിഐഎമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രന്‍
സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയില്‍ വി ഡി സവര്‍ക്കറുടെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിപിഐഎമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തില്‍ സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എഴുപത്തഞ്ചു കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം കുറിച്ചു. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന പേരില്‍ സിപിഐഎം പങ്കുവെച്ച പട്ടികയിലാണ് വി.ഡി സവര്‍ക്കറുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തില്‍ സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47 ല്‍ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യില്‍ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം. പതിനഞ്ചുകൊല്ലം ത്രിവര്‍ണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലത്. എഴുപത്തഞ്ചു കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേര്‍ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്.

Other News in this category



4malayalees Recommends