സിപിഐ സ്ഥാനാര്‍ത്ഥികള്‍ പോലും വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം കൊണ്ട്'; എന്നിട്ടും എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം

സിപിഐ സ്ഥാനാര്‍ത്ഥികള്‍ പോലും വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം കൊണ്ട്'; എന്നിട്ടും എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം
തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച മറുപടിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കുന്നു. മുന്നണയില്‍ വരുന്നതിന് മുമ്പും ശേഷവും കാരണങ്ങളില്ലാതെ വിമര്‍ശനം ഉന്നയിക്കുന്നു.

സിപിഐ സ്ഥാനാര്‍ത്ഥികള്‍ പോലും വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം കൊണ്ടാണ്. എന്നിട്ടും തോരാത്തമഴ പോലെ വിമര്‍ശനങ്ങള്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.എന്തുകൊണ്ടാണ് നിരന്തരമായി കേരള കോണ്‍ഗ്രസിനെ വേട്ടയാടുന്നത്? തങ്ങള്‍ ഇടതുപക്ഷ മുന്നണി ഘടകകക്ഷിയാണ്.

ഭരണത്തില്‍ പങ്കാളിയാണ്. ഇങ്ങനെയെല്ലാമിരിക്കെ വീണ്ടും വീണ്ടും അകാരണമായി ഇല്ലാത്ത കാര്യങ്ങള്‍ ആലോചിച്ചുകൊണ്ട് കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ് പറയുന്നു.

പാലായിലെ തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളാണ്. ശക്തി കേന്ദ്രങ്ങളില്‍ പോലും ജോസ് കെ മാണിക്ക് വോട്ട് കുറഞ്ഞുവെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ മറുപടിയായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends