മത്സരയോട്ടം; സ്വന്തം ബസ് ദേഹത്ത് കയറിയിറങ്ങി ഉടമ മരിച്ചു
|
|
|
|
|
തൃശൂര്‍ കുന്ദംകുളം റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തില് സ്വന്തം ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് വീട്ടില്‍ രാഘവന്റെ മകന് രജീഷാണ് മരിച്ചത്. ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ രജീഷിന്റെ ദേഹത്ത് അതേ ബസ് കറുകയായിരുന്നു.തിങ്കളാഴ്ച വൈകീട്ട് 6.15ഓടെ പുറ്റേക്കര സെന്ററിലായിരുന്നു ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടമുണ്ടായത്. പരുക്കേറ്റ രജീഷിനെ ഉടന്‍ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.അപകടത്തില്‍പ്പെട്ട വെണ്ണിലാവ് ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. നയനയാണ് രജീഷിന്റെ ഭാര്യ, മക്കള്‍ ദീപക്, ദേവിക
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|