വീട്ടില്‍ ഇടയ്ക്കിടെ ഷമ്മിയെ കാണറുണ്ടെന്ന് ഫഹദ് ഫാസില്‍. താന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ അഭിനയിക്കാറുണ്ടെന്നും എന്നാല്‍ നസ്രിയ അങ്ങനെയല്ലെന്നും ഫഹദ് പറഞ്ഞു. നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്. തനിക്ക് കൂടുതല്‍ എക്സ്പ്ളോര്‍ ചെയ്യാനുള്ള സ്പേസ് നസ്രിയ തരുന്നുണ്ട്. സെറ്റിലും വീട്ടിലും അവള് ഒരാള്‍ തന്നെയാണെന്നും, തനിക്കാണ് മാറ്റം വരുന്നതെന്നും ഫഹദ് പറഞ്ഞു.
വീട്ടില്‍ ആക്റ്റ് ചെയ്യരുതെന്ന് തന്നോട് പലപ്പോഴും നസ്രിയ പറയാറുണ്ട്. അവള് വീട്ടില്‍ ആക്റ്റ് ചെയ്യില്ല. തന്നോടാണ് അങ്ങനെ പറയാറുള്ളത്. ഷമ്മിയെ ഇടക്കിടക്ക് വീട്ടില്‍ കാണാറുണ്ടെന്ന് അവള് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് നല്ലതാണോ മോശമാണോ എന്നെനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞാണ് ഫഹദിന്റെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. ചിത്രത്തിന് തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു.