ന്നാ താന്‍ കേസ് കൊട് ഒരാഴ്ച്ച കൊണ്ട് 25 കോടി

ന്നാ താന്‍ കേസ് കൊട് ഒരാഴ്ച്ച കൊണ്ട് 25 കോടി
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 25 കോടിയാണ്. നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയാണ് ബോക്‌സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് 'ന്നാ താന്‍ കേസ് കൊട്' നിര്‍മിക്കുന്നത്.

Other News in this category



4malayalees Recommends