അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിക്കാനും അവന്‍ തയ്യാറാണ്'; കല്യാണി

അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിക്കാനും അവന്‍ തയ്യാറാണ്'; കല്യാണി

മലയാളികളുടെ ഇഷ്ടതാര ജോഡികളാണ് പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും. പ്രണവിനൊപ്പമുള്ള അഭിനയത്തേക്കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.


സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഷൂട്ടിങ്ങിന് വരുമ്പോള്‍ അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടാണ് അവന്‍ വരുന്നത്. തനിക്ക് പോലും മൂന്ന് അസിസ്റ്റന്‍സ് ഉണ്ടാകും ഷൂട്ടിന് പോകുമ്പോള്‍. കാരണം ഹെയര്‍, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെക്കാള്‍ കൂടുതലാണല്ലോ അതുകൊണ്ട്. മരക്കാറിന്റെ ഷൂട്ടിങ്ങിന് പോയപ്പോള്‍ താന്‍ വലിയ ലഹങ്കപോലുള്ള ഡ്രസാണ് ധരിച്ചിരുന്നത് അതുകൊണ്ട് അത് പിടിക്കാന്‍ വേണ്ടി രണ്ടുപേരുകൂടി കൊണ്ടുപോകെണ്ട അവസ്ഥ വന്നിരുന്നു. ലഹങ്കയുടെ ഭാരം വെച്ച് നടക്കാന്‍ സാധിക്കില്ല. പ്രണവാണെങ്കില്‍ അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടുള്ള കൂട്ടത്തിലാണെന്നും കല്ല്യാണി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends